
ഇതിഹാസ താരം കമലഹാസൻ വീണ്ടും വിവാദത്തിൽ . ഒരു പൊതു സ്ഥലത്ത് ആരാധകനോട് മോശമായ രീതിയില്‍ നടന് കമല്ഹാസന് പ്രതികരിക്കുന്ന തരത്തില്‍ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇത് അദ്ദേഹത്തിന്റെ ആരാധകര്‍ക്കിടയില്‍ വന്‍ ചര്‍ച്ചയായി.
വിവാദ വീഡിയോയില്‍ നടന്നടുക്കുന്ന കമലിന്റെ യാത്ര ഒരുക്കാന്‍ പോലീസ് ശ്രമിക്കുന്നതും അതിനിടയില്‍ ഒരു ആരാധകന് താരത്തിന്റെ കാല് പിടിക്കാന്‍ ശ്രമിക്കുന്നതും കാണാം. എന്നാല്‍ ഉടന്‍ തന്നെ താരം അയാളെ തട്ടിമാറ്റി മുന്നോട്ട് നടക്കുന്നു. ഈ വിഷയം സോഷ്യല്‍ മീഡിയയിലെ ഇപ്പോള്‍ ചൂടുള്ള ചര്‍ച്ചയായി മാറിക്കഴിഞ്ഞു. തരത്തില്‍ നിന്നും ഇത് ഒരിക്കലും തങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നണ്ട്.
ആരാധകനോട് താരം കാണിച്ചത് ശരിയല്ലെന്നും എല്ലാവര്ക്കും ഒരു ദിവസമുണ്ടാകും അത് മറക്കരുതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.
വീഡിയോ കാണാം
Post Your Comments