ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാള്‍. ബിജെപി വെറും മൂന്ന് വര്‍ഷംകൊണ്ട് നേടിയെടുത്തത് പാകിസ്ഥാന്‍ 70 വര്‍ഷയായി ശ്രമിച്ചിട്ടും നടക്കാത്ത കാര്യമാണെന്ന് അരവിന്ദ് കെജ്രിവാള്‍. ഇന്ത്യയെ ധ്രുവീകരിക്കുകയും ജനങ്ങളെ ഭിന്നിപ്പിക്കുകയും ചെയ്യുക എന്നത് പാകിസ്താന്റെ ഐഎസ്ഐ 70 വര്‍ഷമായി ശ്രമിക്കുന്ന ഒന്നായിരുന്നു. എന്നാല്‍ അധികാരത്തില്‍ വന്ന മൂന്ന് വര്‍ഷത്തിനുള്ളില്‍ തന്നെ ബിജെപി അത് നടത്തിയെടുത്തെന്നും കെജ്രിവാള്‍ അഭിപ്രായപ്പെട്ടു.
എല്ലാം നേടിയെടുക്കുക എന്ന നെപ്പോളിയന്‍ സിദ്ധാന്തത്തെ ആംആദമി പാര്‍ട്ടി പിന്തുടരുന്നില്ലെന്നും അതുകൊണ്ട് തന്നെ എല്ലാ സംസ്ഥാനത്തെയും വെട്ടിപ്പിടിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ ഹിന്ദുവെന്നും മുസ്ലീമെന്നും വേര്‍തിരിച്ച് കാണുവാനായിരുന്നു പാക്കിസ്ഥാന്റെ ഏറ്റവും വലിയ ആഗ്രഹം. അത് ബിജെപി നിറവേറ്റിയിരിക്കുകയാണ്. അതുകൊണ്ട്തന്നെ ഇന്ത്യ ഇപ്പോള്‍ ഏറ്റവും ദുരിതം പിടിച്ച കാലത്തിലൂടെയാണ് കടന്നു പോകുന്നത്.
നിലവിലെ സ്ഥിതിയനുസരിച്ച് ജഡ്ജിമാര്‍പോലും ബിജെപിയുടെ ഫരണത്തിനു കീഴില്‍ സുരക്ഷിതരല്ല. സിബിഐ കോടതി ജഡ്ജി ബിഎച്ച് ലോയയുടെ ദുരൂഹമരണം ഇതിനൊരു ഉദാഹരണമാണ്, കെജ്രിവാള്‍ ചൂണ്ടിക്കാട്ടി. രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കാതിരിക്കാനാണ് ജനങ്ങള്‍ പ്രാര്‍ത്ഥിക്കുന്നത്. ആംആദ്മി പാര്‍ട്ടിയുടെ അഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി ന്യൂഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ നടന്ന ദേശീയ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു കെജ്രിവാള്‍.
Post Your Comments