ബംഗളൂരു: ഫ്ലിപ്കാർട്ട് ഉടമകൾക്കെതിരെ വഞ്ചനാ കുറ്റത്തിന് കേസ്. കമ്പനി ഫ്ലിപ്കാർട്ടിന് വിറ്റ 12500 ലാപ്ടോപുകളുടെ കുടിശ്ശികയായ 9.96 കോടി രൂപ നൽകിയില്ലെന്ന് ആരോപിച്ച് സി-സ്റ്റോർ കംപനിയുടെ ഉടമയായ നവീൻ കുമാർ നൽകിയ പരാതിയിലാണ് ഇന്ദിരാ നഗർ പൊലീസ് കേസെടുത്തിരിക്കുന്നത്. ഫ്ലിപ്കാർട്ട് സ്ഥാപകരായ സചിൻ ബൻസാൽ, ബിന്നി ബൻസാൽ എന്നിവരെയും സെയിൽസ് ഡയരക്ടർ ഹരി, അക്കൗണ്ട്സ് മാനേജർമാരായ സുമിത് ആനന്ദ്, ശരാഖ് എന്നിവർക്കെതിരെയുമാണ് കേസ്.
ഫ്ലിപ്കാർട്ടിന്റെ ഷോപ്പിങ് ഉത്സവമായ ബിഗ് ബില്ല്യൺ ഡേ സെയിൽസിന്റെ ഭാഗമായി 2015 ജൂൺ മുതൽ 2016 ജൂൺ വരെ 14000 ത്തോളം ലാപ്ടോപുകൾ നൽകിയതായും, ആയിനത്തിൽ കിട്ടാനുള്ള 9.96 കോടി രൂപ നൽകാതെ ഫ്ലിപ്കാർട്ട് വഞ്ചിച്ചു എന്നുമാണ് നവീൻ കുമാർ പരാതി നൽകിയിരിക്കുന്നത്. 14000 ലാപ്ടോപുകളിൽ 1482 യൂണിറ്റുകൾ തിരിച്ചയച്ച ഫ്ലിപ്കാർട്ട് ബാക്കി യൂണിറ്റുകളുടെ പണവും, ടിഡിഎസ്, ഷിപ്പിങ് ചാർജ് തുടങ്ങിയവയും നൽകിയില്ലെന്നും പരാതിയിൽ പറയുന്നു.
Post Your Comments