KeralaLatest NewsNews

സമൂഹമാധ്യമം വഴി മതവികാരം വ്രണപ്പെടുത്തിയ സംഭവം : യുവാവ് അറസ്റ്റില്‍

 

കൊണ്ടോട്ടി: സാമൂഹിക മാധ്യമം വഴി പ്രവാചകന്‍ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ യുവാവിനെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. സാമൂഹിക മാധ്യമങ്ങള്‍ വഴി മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിന് ഇന്ത്യന്‍ ശിക്ഷനിയമം 153ാം വകുപ്പാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഒളവട്ടൂര്‍ പുതിയേടത്ത്പറമ്പ് കൊരണ്ടിപറമ്പില്‍ വീട്ടില്‍ സി. രൂപേഷിനെയാണ് (30) അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മാര്‍ക്കറ്റിങ് മാനേജറായ യുവാവിനെ പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button