ജക്കാര്‍ത്ത: വിമാനങ്ങള്‍ക്കു റെഡ് വാണിംഗ്. ഇന്തോനേഷ്യയിലെ ബാലി ദ്വീപസമൂഹത്തിലാണ് റെഡ് വാണിംഗ് നൽകിയിരിക്കുന്നത്. ഇവിടുത്തെ അഗുംഗ് അഗ്നി പര്‍വത സ്ഫോടനത്തെ തുടര്‍ന്നാണ് യാത്രാ വിമാനങ്ങള്‍ക്കു അധികൃതർ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
വലിയ തോതിലാണ് അഗ്നിപര്‍വതത്തില്‍നിന്നും പുക ഉയരുന്നത്. ഇതു രണ്ടാം തവണയാണ് ഒരാഴ്ചയ്ക്കിടെ ഇവിടെ അഗ്നിപര്‍വതത്തിൽ സ്ഫോടനം ഉണ്ടാകുന്നത്. ഈ സാഹചര്യത്തിൽ കാല്ലക്ഷത്തോളെ പേരെ ഇവിടെ നിന്ന് മാറ്റിപ്പാര്‍പ്പിച്ചു. വിമാനത്തിന്റെ എന്‍ജിനുകള്‍ക്ക് ദോഷകരമായി മാറുന്നവയാണ് അഗ്നിപര്‍വതത്തില്‍നിന്നും വമിക്കുന്ന ചാരം. ഇതു കാരണമാണ് റെഡ് വാണിംഗ് നൽകിയത്.
Post Your Comments