ഭോപ്പാല്‍: യുവതിയെ ശല്യം ചെയ്തതിന് അറസ്റ്റിലായ പോലീസ് കോണ്‍സ്റ്റബിളിനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. നിശ്ചല്‍ തോമറെന്ന പോലീസ് കോണ്‍സ്റ്റബിളിനെയാണ് പിരിച്ചുവിട്ടത്. ഭോപ്പാല്‍ ഡി.ഐ.ജി സന്തോഷ് കുമാര്‍ സിങ് ആണ് മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്. പോലീസ് കോണ്‍സ്റ്റബിളിനെതിരെ യുവതി ഉന്നയിച്ച പരാതി ശരിയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് നടപടി.
സ്കൂട്ടറില്‍ വീട്ടിലേക്ക് പോയ യുവതിയെ രണ്ടുപേര്‍ കാറില്‍ പിന്തുടര്ന്നെത്തി അശ്ലീല പരാമർശങ്ങളുമായി വീടുവരെ പിന്തുടർന്നെന്നായിരുന്നു പരാതി. നാട്ടുകാരാണ് കോണ്‍സ്റ്റബിളിനെ പിടികൂടി പോലീസിന് കൈമാറിയത്. ഇവര്‍ സഞ്ചരിച്ച കാറില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന ആയുധം പിടിച്ചെടുത്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
Post Your Comments