Latest NewsCricketNewsSports

ധോണി ക്യാപ്റ്റന്‍ കൂളാണെന്ന് ആരു പറഞ്ഞു? തുറന്നുപറച്ചിലുമായി സുരേഷ് റെയ്‌ന

എംഎസ് ധോണിയെ ക്യാപ്റ്റന്‍ കൂളാണെന്നാണ് പൊതുവെ വിശേഷിപ്പിക്കുന്നത്. കളിക്കകത്തും പുറത്തുമുള്ള ധോണിയുടെ പെരുമാറ്റത്തെ അടിസ്ഥാനമാക്കിയാണ് ധോണിക്ക് ഈ വിശേഷണം നല്‍കിയിരിക്കുന്നത്. എന്നാല്‍, നമ്മള്‍ കാണുന്ന ധോണിയല്ല യഥാര്‍ത്ഥ ധോണിയെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സുരേഷ് റെയ്‌ന.

ഏത് സമയവും ഒരേരീതിയിലാണ് ധോണി പെരുമാറുക. ചില സമയത്ത് അദ്ദേഹം ടീമംഗങ്ങളോട് ദേഷ്യപ്പെടാറുണ്ട്. പാകിസ്ഥാനുമായുള്ള മത്സരത്തില്‍ എതിര്‍താരത്തിനെ പ്രകോപിപ്പിക്കാന്‍ ധോണി ആവശ്യപ്പെട്ടിരുന്നതായും റെയ്‌ന വ്യക്തമാക്കുന്നു. അതേസമയം ധോണിയുടെ ക്യാപ്റ്റന്‍സിയെ പുകഴ്ത്താനും റെയ്‌ന മറന്നില്ല. എല്ലാ മത്സരത്തിനും മൂന്ന് പ്ലാനുകളുമായാണ് ധോണി കളത്തിലിറങ്ങാളുള്ളതെന്നും റെയ്‌ന പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button