ന്യൂഡല്‍ഹി: വിവാഹ സത്കാരത്തിനു വേണ്ടി പാക്കിസ്ഥാനില്‍ പ്രധാനമന്ത്രി നരന്ദ്ര 3മോദി പോകുന്നു. പക്ഷേ ഇന്ത്യ പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരങ്ങള്‍ പാടില്ല. എന്തു കൊണ്ടാണ് സര്‍ക്കാര്‍ ഇത്തരം നിലപാട് സ്വീകരിക്കുന്നതെന്നു ശശി തരൂര്‍ എംപി. ഇന്ത്യയില്‍ ക്രിക്കറ്റിനെ രാഷ്ട്രീയവുമായി കൂട്ടിച്ചേര്‍ക്കുന്നത് സംബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സര്‍ക്കാര്‍ പാക് സര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നു. ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാരും നയതന്ത്ര പ്രതിനിധികളും തമ്മില്‍ ചര്‍ച്ച നടത്തുന്നുണ്ട്. മോദി ലാഹോറിലെത്തി ആഘോഷങ്ങളില്‍ പങ്കെടുക്കുന്നു. പക്ഷേ ക്രിക്കറ്റ് തടയുന്നു. ഇത് എല്ലാം നടക്കുന്ന സാഹചര്യത്തില്‍ എന്തിനു ക്രിക്കറ്റ് വിലക്കണം.
ഇന്ത്യ പാക്ക് നയതന്ത്ര ബന്ധം ശുഭകരമായ രീതിയില്‍ അല്ല പോകുന്നത്. അതു നന്നാക്കുന്നതിനായി ഇന്ത്യ പാക്കിസ്ഥാനുമായി ക്രിക്കറ്റ് കളിക്കണം. ഇതു ഇരു രാജ്യങ്ങളിലെ ജനങ്ങള്‍ തമ്മിലുള്ള ബന്ധം നല്ല രീതിയിലാക്കുന്നതിനു സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments