Latest NewsNewsIndia

ഹാദിയ നാളെ സുപ്രീം കോടതിയില്‍; കേരള ഹൗസില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്

ന്യൂഡല്‍ഹി: വിവാദ മതംമാറ്റ കേസില്‍ സുപ്രീം കോടതിയില്‍ നേരിട്ട് ഹാജരാകുന്നതിനായി ഹാദിയ ഡല്‍ഹിയിലെത്തി. ഹാദിയയ്ക്ക് കേരള ഹൗസിലാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. കനത്ത സുരക്ഷയാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേരള ഹൗസില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹാദിയയെ ഹാജരാക്കുന്ന തിങ്കളാഴ്ച കേസിലെ എന്‍ഐഎ റിപ്പോര്‍ട്ടും കോടതി പരിഗണിക്കും.

ഹാദിയയുമായുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ഷെഫിന്‍ ജെഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി നടപടി. ഹാദിയയെ നേരിട്ട് കേള്‍ക്കണമെന്ന് അറിയിച്ചാണ് തിങ്കളാഴ്ച ഹാജരാക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. ആരും നിര്‍ബന്ധിച്ചതു കൊണ്ടല്ല, സ്വന്തം ഇഷ്ടപ്രകാരമാണു മതം മാറിയത്. താന്‍ മുസ്ലിമാണെന്നും സുപ്രീംകോടതിയില്‍ ഹാജരാക്കുന്നതിനായി ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കു നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചപ്പോള്‍ ഹാദിയ മാധ്യമങ്ങളോടു പ്രതികരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button