പയ്യന്നൂർ: പാര്‍ലമെന്റില്‍ ചെല്ലുമ്പോള്‍ സായിപ്പുരോഗം പിടിപ്പെട്ടവരോട് സ്നേഹപൂര്‍വ്വം മന്ത്രി സുധാകരന് പറയാനുള്ളത്. പാർലമെന്റിൽ ഇംഗ്ലിഷ് അറിയാത്തവർ എന്തിനു കടിച്ചുപിടിച്ച് ഇംഗ്ലിഷ് പറയണമെന്നു മന്ത്രി ജി.സുധാകരൻ. ഇംഗ്ലിഷ് അറിയാത്തവർ മലയാളത്തിൽ പറയണം. മുറി ഇംഗ്ലിഷ് പറയണ്ട. ഇമ്പിച്ചിബാവ തനി പച്ചമലയാളത്തിലാണു പറഞ്ഞത്.
മലയാളത്തിൽ പറഞ്ഞാൽ അപ്പോൾ തന്നെ മറ്റു ഭാഷകളിലേക്ക് അതു തർജമ ചെയ്തു പോകും. അല്ലാതെ വെറുതെ വോട്ടും വാങ്ങി ജയിച്ചുപോയാൽ പോര. സായിപ്പ് രോഗം പിടികൂടിയതാണ് ഇവരുടെ പ്രശ്നമെന്നും സുധാകരൻ പറഞ്ഞു. മലയാള ഐക്യവേദി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമർശം.
Post Your Comments