വ്യാജ അഭിഭാഷകരെ പിടികൂടാൻ ബാർ കൗൺസിൽ നടത്തിയ സെർട്ടിഫിക്കറ്റ് പരിശോധനയിൽ കുടുങ്ങിയത് മുൻ മജിസ്‌ട്രേറ്റ്. 21 വർഷം മജിസ്‌ട്രേറ്റ് ആയി പ്രവർത്തിച്ച വ്യാജനെയാണ് ചെന്നൈ ബാർ കൗൺസിൽ പിടികൂടിയത് .മധുര ഉലകനെരിയിലുള്ള പി .നടരാജനാണ് പിടിയിലായത്.ഇയാൾക്ക് അഭിഭാഷകനായി പ്രവർത്തിക്കാൻ പോലുമുള്ള വിദ്യാഭ്യാസ യോഗ്യതയില്ലെന്ന് പരിശോധനയിൽ തെളിഞ്ഞു .
മൈസൂരു സർവകലാശാലയ്ക്ക് കീഴിലുള്ള ശാരദ ലോ കോളേജിൽ വിദൂര വിദ്യാഭ്യാസ പദ്ധതി പ്രകാരം ബി ജി എൽ ബിരുദം നേടിയ നടരാജൻ 1982 ലാണ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആയത് .എന്നാൽ ഈ കോഴ്സ് പഠിച്ചവർക്ക് അഭിഭാഷകനായി പ്രവർത്തിക്കാൻ സാധിക്കില്ലായിരുന്നു .ഇത് മറച്ചുവെച്ചാണ് നിയമനം നേടിയതും 21 വർഷത്തോളം മജിസ്‌ട്രേറ്റ് അയി സേവനമനുഷ്ഠിച്ചതും .
Post Your Comments