ഡെന്‍വര്‍•പതിനാലുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പാസ്റ്റര്‍ അറസ്റ്റില്‍. അമരിക്കയിലെ കൊളറാഡോ സ്വദേശിയായ റോമെല്ലോ ലീച് എന്ന 22 കാരനാണ് പിടിയിലായത്. ഗര്‍ഭിണിയായ പെണ്‍കുട്ടി ഒരു കുഞ്ഞിന് ജന്മം നല്‍കിയതായി എല്‍ പാസോ കൌണ്ടിയിലെ അറസ്റ്റ് രേഖകള്‍ പറയുന്നു.
കൊളറാഡോയിലെ നിരവധി പള്ളികളുമായി ചേര്‍ന്ന് പ്രവര്ത്തിച്ചിരുന്നയളാണ് അറസ്റ്റിലായ റോമെല്ലോ. പെണ്‍കുട്ടിയും മാതാവും സഹായം തേടിയ ഒരു പ്രസവ കേന്ദ്രത്തില്‍ നിന്ന് എല്‍ പാസോ കൌണ്ടി ഷെരീഫിന്റെ ഓഫീസില്‍ ലഭിച്ച സൂചനയെ തുടര്‍ന്നാണ് പാസ്റ്റര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചത്.
സെപ്റ്റംബര്‍ 15 നാണ് പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയത്. അധികം താമസിക്കാതെ പെണ്‍കുട്ടിയ്ക്ക് 15 വയസ് തികയുകയും ചെയ്തു. മേയില്‍ വയര്‍ വലുതാകുന്നത് വരെ പെണ്‍കുട്ടി ഗര്‍ഭത്തെക്കുറിച്ച് ആരോടും വെളിപ്പെടുത്തിയിരുന്നില്ലെന്ന് കോടതി രേഖകള്‍ പറയുന്നു.
ലീച് നടത്തിയ ടെലഫോണ്‍ സംഭാഷണങ്ങളാണ് കേസില്‍ തെളിവായത്. ലീച് തന്റെ മുന്‍ ഭാര്യയുമായി നടത്തിയ ടെലഫോണ്‍ സംഭാഷണത്തിലാണ് കുറ്റസമ്മതം നടത്തിയത്. തന്റെ പ്രവൃത്തികള്‍ തെറ്റായിരുന്നുവെന്നും ആ സമയത്ത് താന്‍ പൂര്‍ണ്ണമായും കാമാസക്തനായിരുന്നുവെന്നും ലീച് മുന്‍ ഭാര്യയോട് പറയുന്നുണ്ട്. ഈ സംഭാഷണം റെക്കോര്‍ഡ് ചെയ്തിരുന്നു.
തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരു വ്യക്തിയുമായി നടത്തിയ ടെലഫോണ്‍ സംഭാഷണത്തിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ കാര്യം ലീച് സമ്മതിക്കുന്നുണ്ട്. കുറഞ്ഞത് നാല് തവണയെങ്കിലും ഈ പെണ്‍കുട്ടിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അവളുടെ കുട്ടിയുടെ പിതാവാണ് താനെന്നും ഇയാള്‍ ടെലഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞിരുന്നു.
ബുധനാഴ്ചയാണ് ലീചിനെ പോലീസ് അറസ്റ്റ് ചെയ്തത്. ലൈംഗിക പീഡനത്തിന്റെ വിവിധ വകുപ്പുകള്‍ ചുമത്തി ഇയാളെ ജയിലിലടച്ചിരിക്കുകയാണ്. ഇയാള്‍ക്ക് അഭിഭാഷകന് ഉണ്ടോയെന്ന കാര്യം വ്യക്തമല്ല.
Post Your Comments