തൃശൂര്‍ : ബിജെപിയും സിപിഎമ്മും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു. കയ്പമംഗലം സ്വദേശിയായ സതീശന്‍(51)ആണ് മരിച്ചത്. ഒളേരിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
ശനിയാഴ്ച രാത്രിയാണ് സിപിഎം പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ കയ്പമംഗലത്ത്വച്ച് സംഘര്‍ഷമുണ്ടായത്. സംഘടനാ പ്രവര്‍ത്തനത്തെ ചൊല്ലി കഴിഞ്ഞ കുറെ നാളുകളായി ഇവിടെ സിപിഎം – ബിജെപി സംഘര്‍ഷം നിലനില്‍ക്കുകയാണെന്നാണ് വിവരം.
Post Your Comments