ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്ന് 9,000 കോടി വായ്പയെടുത്ത് മുങ്ങിയ വിജയ് മല്യ ഇന്ത്യയിലെത്തിയാൽ മുംബൈ ആര്‍തര്‍ റോഡ് ജയിലടക്കുമെന്ന് വാർത്തകൾ .. ഇന്ത്യയിലെ ജയിലുകളില്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി, മുൻപ് മല്യയെ വിട്ടുകിട്ടണമെന്ന് ആവശ്യം യുകെയിലെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു.ഇന്ത്യൻ ജയിലിലെ തടവുകാരുടെ അവകാശങ്ങൾ പൂർണമായും സംരക്ഷിക്കപ്പെടുന്നുണ്ടെന്നും ക്രൗൺ പ്രോസിക്യൂഷൻ സർവീസ് വഴി ഈ വിവരം ഇന്ത്യ ബ്രിട്ടനെ അറിയിക്കും.
ജയിലുകളില്‍ സൗകര്യങ്ങള്‍ ഇല്ലെന്ന് മല്യയും കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഇതിന്റെ പശ്ചാത്തലത്തില്‍ ആര്‍തര്‍ റോഡ് ജയിലിലെ സുരക്ഷ പരിശോധന സര്‍ക്കാര്‍ നടത്തിയിരുന്നു.
Post Your Comments