Latest NewsNewsInternational

വിവാഹ പൂര്‍വ ലൈംഗികതയെക്കുറിച്ച് ചര്‍ച്ച ചെയ്ത അവതാരകയ്ക്ക് മൂന്നുവര്‍ഷം തടവ് ശിക്ഷ

ചാനല്‍ പരിപാടിയ്ക്കിടെ വിവാഹത്തിന് മുൻപുള്ള ലൈംഗികതയെക്കുറിച്ച് ചർച്ച ചെയ്‌ത ചാനല്‍ അവതാരികയ്ക്ക് മൂന്നു വര്‍ഷം തടവ് ശിക്ഷ. ഈജിപ്റ്റിലെ അല്‍ നഹര്‍ ടിവി അവതാരികയായ ദുവാ സലാലയ്ക്കാണ്‌ കോടതി ശിക്ഷ വിധിച്ചത്. ചാനല്‍ പരിപാടിയില്‍ കൃത്രിമ വയറുമായി പ്രത്യക്ഷപ്പെട്ട ദുവാ ‘ഒരുവള്‍ വിവാഹ മോചിതയായാലും ദൈവവിധി മൂലം വിധവയായാലും അവള്‍ മാത്രമായിരിക്കും കുട്ടിയുടെ രക്ഷിതാവ് എന്ന് അഭിപ്രായപ്പെടുകയുണ്ടായി. അതുകൊണ്ട് വിവാഹത്തിന് മുമ്പ് തന്നെ കുട്ടിയുടെ രക്ഷിതാവ് ആകണോ വേണ്ടയൊ എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം എന്നും അവർ പറയുകയുണ്ടായി.

പരിപാടി സംപ്രേക്ഷണം ചെയ്ത ഉടനെ പൊതുമര്യാദ ലംഘിച്ചുവെന്നാരോപിച്ച് ദുവയെ പുറത്താക്കുകയും പൊതുമര്യാദ ലംഘിച്ചുവെന്നാരോപിച്ച് കേസെടുക്കുകയുമായിരുന്നു. അഷ്‌റഫ് നാജി എന്ന അഭിഭാഷകനാണ് ദുവയ്ക്ക് എതിരെ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. 1000 ഈജിപ്ഷ്യന്‍ ഈജിപ്ഷ്യന്‍ പൗണ്ട് പിഴ ഈടാക്കാനും കോടതി വിധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button