ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണ മോഷണ കേസില്‍ ടെമ്പിള്‍ സ്ക്വാഡ് അന്വേഷണം തുടങ്ങി. കഴിഞ്ഞ വിഷു ദിനത്തില്‍ ഭഗവാന് ചാര്‍ത്താതിരുന്നതോടെയാണ് പതക്കം നഷ്ടപ്പെട്ട വിവരം പുറത്തറിയുന്നത്. ഏപ്രില്‍ 20ന് അമ്പലപ്പുഴ പോലീസ് അന്വേഷണം ആരംഭിച്ചു. പിന്നീട് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണ ചുമതല ഏറ്റെടുത്തെങ്കിലും ഫലം ഉണ്ടായില്ല. ഇതിനിടെ ക്ഷേത്രത്തിലെ കാണിക്കവഞ്ചിയില്‍ നിന്ന് പതക്കവും മാലയും കണ്ടുകിട്ടി.
ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി. ഇന്നലെ ഡിവൈഎസ്പി ശ്യാംകുമാര്‍ ക്ഷേത്രത്തിലെത്തി അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, അസി. കമ്മീഷണര്‍ എന്നിവരില്‍ നിന്ന് മൊഴിയെടുത്തു. ഒരു സ്ത്രീയാണ് ഇവ കാണിക്കവഞ്ചിയില്‍ നിക്ഷേപിച്ചതെന്നും വിവരം ലഭിച്ചിരുന്നു. അന്വേഷണം പൂര്‍ണമായും നിലച്ചതോടെ ഭക്തജന കര്‍മ്മസമിതി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കഴിഞ്ഞ സപ്തംബറിലാണ് ടെമ്ബിള്‍ സ്ക്വാഡ് അന്വേഷിക്കാന്‍ കോടതി ഉത്തരവായത്.
Post Your Comments