ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപിയാനില്‍ വെടിയേറ്റ പാടുകളോടെ സൈനികന്റെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ദിവസം വൈകീട്ടു മുതല്‍ സൈനികനെ കാണാതായിരുന്നു. അവധിയെടുത്ത് വീട്ടിലേക്കുപോയ ഇര്ഫാന് അഹമ്മദ് ദാര്‍ (23) എന്ന സൈനികനാണ് മരിച്ചത്. ടെറിട്ടോറിയല്‍ ആര്‍മ്മി സൈനികരായിരുന്ന ഇര്ഫാന് നിയന്ത്രണ രേഖയ്ക്കടുത്തുള്ള ഗുറേസില്‍ എന്‍ജിനിയറിങ് റെജിമെന്റിലായിരുന്നു ജോലി ചെയ്തിരുന്നത്.
സംഭവത്തെപ്പറ്റി അന്വേഷണം തുടങ്ങിയതായും ഭീകരരാണ് കൊലയ്ക്ക് പിന്നിലെന്ന് കരതുന്നുവെന്നും പൊലീസ് പറഞ്ഞു. കശ്മീരില്‍ ഈവര്‍ഷം കൊല്ലപ്പെടുന്ന മൂന്നാമത്തെ സൈനികനാണ് ഇര്ഫാന് അഹമ്മദ് ദാര്‍. കഴിഞ്ഞ മേയില്‍ ലഫ്. ഉമര്‍ ഫയാസ് എന്ന സൈനികനെ കുല്‍ഗാം ജില്ലയിലെ ബന്ധുവിന്റെ വിവാഹ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു. കഴിഞ്ഞ സെപ്തംബറില്‍ ബി.എസ്.എഫ് ജവാനായ മുഹമ്മദ് റംസാനെ ഭീകരര്‍ വെടിവച്ചു കൊന്നിരുന്നു.
ജവാനെ തട്ടിക്കൊണ്ടുപോകാന്‍ ഭീകരര്‍ നടത്തിയ ശ്രമം കുടുംബാംഗങ്ങള്‍ ചെറുത്തതിനെ തുടര്‍ന്നാണ് അവര്‍ സൈനികനെ വധിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് സൈനികന് കാറെടുത്ത് വീട്ടില്‍നിന്ന് എവിടേക്കോ പോയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഒരു കിലോമീറ്റര്‍ അകലെനിന്ന് സൈനികന്റെ കാറും കണ്ടെത്തിയിട്ടുണ്ട്. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി സംഭവത്തെ ശക്തമായി അപലപിച്ചു.
Post Your Comments