മൂന്നാർ: കൊട്ടമ്പൂർ താലൂക്കിൽ 300 ഏക്കർ കുറിഞ്ഞി ചെടികൾ തീയിട്ട് നശിപ്പിച്ച സംഭവം കാട്ടുതീയെന്ന പേരിൽ ഒതുക്കിതീർക്കാൻ ശ്രമം. ജോയ്സ് ജോർജ് എം പിയുടെ ഭൂമി ഭൂമി ഉൾപ്പെട്ട ബ്ലോക്ക് 58ലാണ് തീയിട്ടത്. കൂറിഞ്ഞി ദേശീയ ഉദ്യാന പദ്ധതി അട്ടിമറിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നാണ് നിഗമനം. സംഭവം ഒതുക്കി തീർക്കാനാണ് വൈൽഡ് ലൈഫ് വാർഡൻ ശ്രമിച്ചതെന്ന് ആരോപണമുയർന്നിട്ടുണ്ട്.
ഇതേ വൈൽഡ് ലൈഫ് വാർഡൻ തന്നെയാണ് ഭൂമാഫിയയുടെ കൈവശമിരിക്കുന്ന ഭൂമി കുറിഞ്ഞി ഉദ്യാനത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടത്.
Post Your Comments