കന്യാകുമാരി: ബൈക്ക് യാത്രയ്‌ക്കിടെ ഹെൽമറ്റ് ധരിക്കാത്ത യുവാവിനെ നടുറോഡിൽ ലാത്തികൊണ്ട് മർദ്ദിച്ച പൊലീസുകാരന് സസ്‌പെൻഷൻ. തമിഴ്നാട് -കേരള ബോർഡർ റോഡിൽ കല്ലുപാളയത്തിലാണ് സംഭവം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കന്യാകുമാരി സ്വദേശിയായ രാകേഷിനെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൊലീസിന്റെ ഈ നടപടി നേരിൽ കണ്ട നാട്ടുകാർ പൊലീസുകാരനെ കയ്യേറ്റം ചെയ്യുകയും തുടർന്ന് സംഭവം വിവാദമായതിനെ കോൺസ്റ്റബിളിനെ സസ്‌പെന്റ് ചെയ്യുകയുമായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Post Your Comments