Latest NewsNewsInternationalUncategorized

ഇനി മൊബൈലിൽ പകർത്തുന്ന മനോഹര ദൃശ്യങ്ങളിലൂടെയും നിങ്ങൾക്ക് പണം സമ്പാദിക്കാം

മൊബൈലില്‍ പകര്‍ത്തുന്ന മനോഹര ദൃശ്യങ്ങളിലൂടെ നിങ്ങൾക്ക് പണം സമ്പാദിക്കാമെന്ന് എത്ര പേർക്ക് അറിയാം. അതിന് സഹായിക്കുന്ന ഒരു ആപ്ലിക്കേഷനാണ് ഗ്ലിംറ്റ് (Glymt). പോര്‍ച്ചുഗലിലെ ബ്രാഗ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് ഗ്ലിംറ്റ്. നിങ്ങള്‍ പകര്‍ത്തുന്ന വീഡിയോകള്‍ വിവിധ ബ്രാന്റുകള്‍ക്ക് വില്‍ക്കാന്‍ ഈ സ്ഥാപനം സഹായിക്കും. ഗ്ലിംറ്റിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ വെബ്‌സൈറ്റ് വഴിയോ വീഡിയോ അപ്‌ലോഡ് ചെയ്യാം.

അഞ്ച് സെക്കന്റ് മുതല്‍ 20 സെക്കന്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോകൾ അപ്‌ലോഡ് ചെയ്യാവുന്നതാണ്. വീഡിയോകള്‍ മനോഹരവും പൂര്‍ണമായും നിങ്ങള്‍ പകര്‍ത്തിയതും ആയിരിക്കണം എന്നത് മാത്രമാണ് നിബന്ധന. ഇത് വിവിധ ബ്രാന്റുകള്‍ക്ക് വില്‍ക്കാന്‍ ഗ്ലിംറ്റ് നിങ്ങളെ സഹായിക്കും. അവരുടെ വിവിധ പ്രൊജക്റ്റുകള്‍ക്ക് വേണ്ടിയായിരിക്കും ഈ വീഡിയോകള്‍ വാങ്ങുക. ഇങ്ങനെ നിങ്ങൾക്ക് പണം സമ്പാദിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button