കൊച്ചി : സംസ്ഥാനത്തെ മദ്യപാനികളും അല്ലാത്തവരും കാത്തിരുന്ന ഒന്നായിരുന്നു ബെവ്ക്യൂ ആപ്പ്. വിവാദങ്ങള്‍ക്കും കാത്തിരിപ്പുകള്‍ക്കും ഒടുവില്‍ ആപ്പ് ലൈവായി. അവസാനവട്ട പരിശോധനകളും പൂര്‍ത്തിയാക്കി പ്ലേസ്റ്റോറില്‍ പബ്ലിഷ് ചെയ്യുന്നതിന് നല്‍കിയെന്ന് ഫെയര്‍കോഡ് ടെക്‌നോളജീസ് ചീഫ് ടെക്‌നിക്കല്‍ ഓഫിസര്‍ രജിത് രാമചന്ദ്രന്‍. പ്ലേസ്റ്റോറില്‍ ലൈവായിക്കഴിഞ്ഞാല്‍ ആളുകള്‍ക്ക് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പബ്ലിഷ് ആയി ജനങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read Also : സംസ്ഥാനത്ത് വ്യാഴാഴ്ച രാവിലെ 9 മുതല്‍ മദ്യവിതരണം : വിശദാംശങ്ങള്‍ പുറത്തുവിട്ട് എക്‌സൈസ് മന്ത്രി
അതേസമയം, യൂസര്‍ മാന്വല്‍ പുറത്തു പോയതിനെ തുടര്‍ന്ന് നിരവധി ആളുകള്‍ എസ്എംഎസ് അയയ്ക്കുന്നുണ്ട്. ഏകദേശം പത്തുലക്ഷം മെസേജുകളെങ്കിലും ഇതിനകം ലഭിച്ചു കഴിഞ്ഞു. ഇതിലൂടെ ആര്‍ക്കെങ്കിലും ടോക്കണുകള്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ അത് അസാധുവായിരിക്കും. ആപ് പബ്ലിഷ് ആയതിനു ശേഷം ലഭിക്കുന്ന ടോക്കണുകള്‍ക്കു മാത്രമേ സാധുതയുണ്ടാകൂ. അതിനു മുമ്പ് എപികെ വഴി ബുക് ചെയ്തവരുടെ ടോക്കണുകളും സാധുവായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുള്ള പ്ലേസ്റ്റോര്‍ ലിങ്ക് ബുധനാഴ്ച രാത്രി എട്ടുമണിക്കുള്ളില്‍ ലഭ്യമാകുമെന്നായിരുന്നു ഫെയര്‍കോഡ് ടെക്‌നോളജീസ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചത്.
Post Your Comments