Latest NewsKeralaNews

സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് : ടിക്ടോക്കിനു പുറമെ വിവരങ്ങള്‍ ചോര്‍ത്തുന്നതില്‍ ഈ ആപ്പുകളും

ന്യൂഡല്‍ഹി| : സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് , ടിക്ടോക്കിനു പുറമെ വിവരങ്ങള്‍ ചോര്‍ത്തുന്നതില്‍ ഈ ആപ്പുകളും . വിവരങ്ങള്‍ ചോര്‍ത്തുന്ന ആപ്പുകളില്‍ ടിക്ടോക്കിന് പുറമെ ട്രൂ കോളറും, പബ്ജിയും ഉള്‍പ്പെടുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസമാണ് ആപ്പിള്‍ ഫെഫോണില്‍ ടിക്ടോക്ക് വിവരം ചോര്‍ത്തുന്ന വാര്‍ത്ത പുറത്തുവന്നത്.

എ ആര്‍ എസ് ടെക്നിക്കയുടെ റിപ്പോര്‍ട്ട് പ്രകാരം തലാല്‍ ഹജ് ബക്കറി, ഷോമി മെയ്സ്‌ക് എന്നിവര്‍ കഴിഞ്ഞ മാര്‍ച്ചില്‍ പുറത്തുവിട്ട പഠനത്തില്‍ ടിക്ടോക്കിന്റെ രീതിയില്‍ ഐഫോണില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തുന്ന 53 ആപ്പുകള്‍ ഉണ്ടെന്നാണ് കണക്ക്. ആളുകള്‍ ദൈനംദിനം ഉപയോഗിക്കുന്ന മൊബൈല്‍ ഗെയ്മിംഗ് ആപ്പായ പബ്ജിയും, ട്രൂ കോളറും ഇതില്‍ ഉള്‍പ്പെടുന്നു എന്നതാണ് ഞെട്ടിപ്പിക്കുന്ന വിവരം.

ഇത്തരം ആപ്പുകള്‍ ആപ്പിള്‍ ക്ലിപ്പ് ബോര്‍ഡിലെ കാര്യങ്ങള്‍ വായിക്കാന്‍ പ്രാപ്തമാണെന്നും ഇത്തരം വിവരങ്ങള്‍ വായിക്കുന്നുണ്ടെന്നുമാണ് പറയുന്നത്. മാര്‍ച്ചില്‍ ഈ റിപ്പോര്‍ട്ട് വന്നെങ്കിലും അടുത്തിടെ ഐ ഒ എസ് 14 അപ്ഡേറ്റിലെ ഫീച്ചറിലൂടെ ക്ലിപ്ബോര്‍ഡിലെ വിവരങ്ങള്‍ ഏത് ആപ്പ് മനസിലാക്കുന്നു എന്ന അലര്‍ട്ട് ഫീച്ചര്‍ എന്നതോടെ ടിക്ടോക്ക് അടക്കമുള്ള ആപ്പുകളുടെ ചോര്‍ത്തല്‍ സ്വഭാവം പുറത്തായി. അതിനെത്തുടര്‍ന്നാണ് വീണ്ടും പഠനം ശ്രദ്ധേയമാണ്.

ടിക് ടോക്, ടു ടോക്, ട്രൂ കോളര്‍, വൈബര്‍, വെയ്ബൊ, സൂസ്‌ക് എന്നിവയാണ് വിവരങ്ങള്‍ ചോര്‍ത്തുന്ന സാമൂഹ്യ മാധ്യമങ്ങള്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button