Latest NewsNewsIndia

അമ്മയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കല്യാണം ക‍ഴിക്കാനാവില്ലെന്ന് കാമുകന്‍ : പിന്നീട് കാമുകി ചെയ്തത്

മുംബൈ: അമ്മയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കല്യാണം ക‍ഴിക്കാനാവില്ലെന്ന് കാമുകന്‍ പറഞ്ഞതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു. 4 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ അമ്മയുടെ വാക്ക് കേട്ട് കല്യാണം നിരസിച്ചതിനെ തുടര്‍ന്നാണ് അത്മഹത്യയെന്ന് മുംബൈ പോലീസ് പറഞ്ഞു. കാമുകനും കാമുകന്‍റെ അമ്മയ്ക്കുമെതിരെ കുറിപ്പില്‍ പരാതിയുണ്ടെന്ന് പൊലീസ് പറഞ്ഞു.

എന്നാല്‍ മകനുമായി യുവതിക്ക് പ്രണയമുണ്ടായിരുന്നു എന്ന കാര്യം അറിയില്ലെന്നാണ് കാമുകന്‍റെ അമ്മ പറയുന്നത്. യുവതി വ്യത്യസ്ത ജാതിയായതിനാലാണ് കല്യാണത്തിന് അമ്മ സമ്മതിക്കാതിരുന്നത്. ഇതേതുടര്‍ന്ന് ആത്മഹത്യാകുറിപ്പെ‍ഴുതി യുവതി തൂങ്ങിമരിക്കുകയായിരുന്നു. ആത്മഹത്യാകുറിപ്പിലെ പരാതിയെ തുടര്‍ന്ന് കാമുകനും അമ്മയ്ക്കുമെതിരെ 306ാം വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button