കാന്‍സര്‍ ബാധിതക്ക് അടിച്ചത് 1.5 മില്യണ്‍ ഡോളറിന്റെ ലോട്ടറി. കാനഡക്കാരി ഡയാന ബിഷപ്പിന്റെ ജീവിതത്തിൽ രണ്ടത്ഭുതങ്ങളാണ് സംഭവിച്ചിരിക്കുന്നത്. സ്തനാര്‍ബുദത്തിന് ചികിത്സയിലാണ് കാനഡ സ്വദേശിയായ ഡയാന ബിഷപ്പ്. നാലാംഘട്ടത്തിലായിരുന്ന ഡയാനയുടെ ശരീരം. പക്ഷേ കീമോ തെറാപ്പിയോട് ശരീരം പ്രതികരിച്ചിരുന്നില്ല. എങ്കിലും ഡയാന പ്രതീക്ഷ കൈവിടാതെ ചികിത്സയിലായിരുന്നു. ഡയാന ചികിത്സാ ചെലവുകള്‍ താങ്ങാനാകാതെ ബുദ്ധിമുട്ടുമ്പോഴാണ് വെറുതെ ഒരു തോന്നലിന് ലോട്ടറിയെടുക്കാന്‍ തീരുമാനിക്കുന്നത്.
‘ഞാന്‍ ലോട്ടറി വാങ്ങിയത് എന്തിനാണെന്ന് എനിക്കറിയില്ല, മാത്രമല്ല സാധാരണ ഗതിയില്‍ ഞാനങ്ങനെ ചെയ്യുന്ന ആളല്ല.’ എന്ന് ഡയാന പറയുന്നു. എന്തായാലും ഡയാനയുടെ കൂടെയായിരുന്നു ഭാഗ്യം. ഡയാനക്ക് ലോട്ടറി അടിച്ചിരിക്കുന്നത് 1.5 മില്യണ്‍ ഡോളറാണ്. അടിച്ചത് അറ്റ്ലാന്റിക് ലോട്ടറി കോര്‍പ്പറേഷന്റെ ലോട്ടറിയാണ്.
തൊട്ടുപിറകെ മറ്റൊരു സന്തോഷ വാര്‍ത്ത കൂടി ഡയാനയെ തേടി വന്നു. അതുവരെ കീമോ ചികിത്സയോട് പ്രതികരിക്കാതിരുന്ന അവളുടെ ശരീരം ചികിത്സയോട് പ്രതികരിച്ചുതുടങ്ങിയതായി ഡോക്ടര്‍മാര്‍ അവളെ അറിയിച്ചു.
Post Your Comments