കൊച്ചി•കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ മാധ്യമങ്ങളില്‍ ചര്‍ച്ച നടത്തുന്ന താരങ്ങള്‍ സ്വയം പിന്മാറണമെന്ന് ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജ്ജ്. വിചാരണ നീളുന്നത് സാക്ഷി മൊഴികളെ സ്വാധീനില്ല. പ്രത്യേക കോടതിക്കായി അപേക്ഷിക്കണമോയെന്ന കാര്യം അന്വേഷണ സംഘം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുറ്റപത്രം ചര്‍ച്ച ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന് സി ആര്‍പിസി 327 (3) പ്രകാരമാകും കോടതിയില്‍ പോലീസ് അപേക്ഷ നല്‍കുക. സാക്ഷികളുടെ പേര് ചര്‍ച്ച ചെയ്യുന്നത് അവര്‍ സ്വാധീനിക്കപ്പെട്ടേക്കുമെന്ന് ചൂണ്ടിക്കട്ടിയാകും അപേക്ഷ നല്‍കുക.
Post Your Comments