കൊച്ചി: കയ്യേറ്റ വിഷയത്തില്‍ തന്റെ മന്ത്രിസ്ഥാനം തെറിപ്പിച്ച വിധി പറഞ്ഞ ഹൈക്കോടതി ജഡ്ജിക്കെതിരെ തോമസ് ചാണ്ടി ചീഫ് ജസ്റ്റീസിന് പരാതി നല്‍കി. സീനിയര്‍ ജഡ്ജിയെ മറികടന്ന് തനിക്കെതിരെ രൂക്ഷമായ വിമര്‍ശനം നടത്തിയെന്നും അത് തന്റെ മന്ത്രിസ്ഥാനം വരെ നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കിയെന്നും തന്റെ രാജി ഉദ്ദേശിച്ചു തന്നെയാണ് ജഡ്ജി ഇത്തരമൊരു പരാമര്‍ശം നടത്തിയതെന്നും തോമസ് ചാണ്ടി പരാതിയിൽ പറയുന്നു.
ജസ്റ്റീസ് ദേവന്‍ രാമചന്ദ്രനെതിരെയാണ് പരാതി.2010ല്‍ മാത്തൂര്‍ ദേവസ്വവും തന്റെ കുടുംബവുമായി നടന്ന കേസില്‍ ദേവസ്വത്തിനു വേണ്ടി ഹാജരായത് അന്ന് അഭിഭാഷകനായിരുന്ന ജസ്റ്റീസ് ദേവന്‍ രാമചന്ദ്രനായിരുന്നുവെന്നും അതുകൊണ്ടു തന്നെ ജഡ്ജിക്ക് തന്നോട് വ്യക്തി വൈരാഗ്യമുണ്ടെന്നും തോമസ് ചാണ്ടി ചൂണ്ടിക്കാണിക്കുന്നു.എന്നാല്‍ ഹൈക്കോടതിയില്‍ തോമസ് ചാണ്ടിയുടെ ഹര്‍ജി പരിഗണിക്കുമ്പോള്‍ ഈ ആക്ഷേപം ഉന്നയിച്ചിരുന്നില്ല.
ഇത് കൂടാതെ ഹൈക്കോടതിയില്‍ നിന്നുള്ള പരാമര്‍ശങ്ങള്‍ നീക്കണമെന്നും ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് സ്റ്റേ ചെയ്യണമെന്നുമാവശ്യപ്പെട്ട് തോമസ് ചാണ്ടി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി.
Post Your Comments