ആഗോള റേറ്റിങ് ഏജന്‍സി സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍സ് ഇന്ത്യയുടെ റേറ്റിംഗ് സുസ്ഥിരമായി നിലനിര്‍ത്തി. അടുത്ത രണ്ട് വര്‍ഷത്തിനകം ഇന്ത്യയുടെ വളര്‍ച്ച ശക്തമാകും. അതിനുള്ള സ്ഥിരത സമ്പദ് വ്യവസ്ഥ കൈവരിച്ചതായി ഏജന്‍സി പറയുന്നു. ഇന്ത്യയിലും വിദേശത്തും ശക്തമായ സമ്പദ് വ്യവസ്ഥ രാജ്യം കൈവരിക്കും.
ഇന്ത്യയുടെ ജി.ഡി.പി. വളര്‍ച്ച, ബാഹ്യ സാമ്പത്തിക വിശ്വാസ്യത മെച്ചപ്പെടുത്തല്‍ എന്നിവ പ്രതിശീര്‍ഷ വരുമാനം, ഉയര്‍ന്ന കടബാധ്യത എന്നിവയുടെ കാര്യത്തില്‍ നേട്ടം ഉണ്ടാകാനായി സഹായിച്ചു. സാമ്പത്തിക പുരോഗതിയില്‍ ഇന്ത്യയും ചൈനയും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.
മോഡി സര്‍ക്കാര്‍ ഈ റേറ്റിങിനെ പ്രതീക്ഷയോടെയാണ് കാണുന്നത്. 2007 ജനുവരിയിലാണ് എസ്ബി ആന്റ് പി ഇന്ത്യയുടെ റേറ്റിങില്‍ കാര്യമായ നേട്ടം ഉണ്ടായത്. 2009 ല്‍ ‘നെഗറ്റീവ്’ ആയി റേറ്റിങ് മാറിയിരുന്നു. ഇതു 2014 ല്‍ മോഡി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം സുസ്ഥിരമായി മാറി.
വെള്ളിയാഴ്ച ഓഹരി വിപണിയില്‍ മികച്ച ഉണര്‍വ് പ്രതീക്ഷിക്കുന്നതായി ഏജന്‍സി വിലയിരുത്തി. വെള്ളിയാഴ്ച സെന്‍സെക്‌സ് 100 പോയിന്റ് ഉയര്‍ന്ന് ക്ലോസ് ചെയ്തു.
Post Your Comments