റിയാദ്: സൗദി അറേബ്യയില്‍ സന്ദര്‍ശന വിസ സംബന്ധിച്ച് സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പുതിയ തീരുമാനം എടുത്തു.
അടുത്ത വര്‍ഷം മുതല്‍ സന്ദര്‍ശന വിസ അനുവദിക്കുമെന്ന് സൗദി മന്ത്രാലയം അറിയിച്ചു. പുതിയ തീരുമാനത്തിലൂടെ രാജ്യത്തിന്റെ വരുമാനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഈ രാജ്യത്തിലേക്ക് കടന്നു വരാന്‍ ആഗ്രഹിക്കുകയും ഇവിടുത്തെ സംസ്‌കാരം അനുഭവിക്കുകയും അറിയുകയും ചെയ്യുന്നവരാണ് യഥാര്‍ഥത്തില്‍ ഈ രാജ്യത്തിന്റെ മഹത്വമെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ അറിയിച്ചു. സി എന്‍ എന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2018 ല്‍ ഓണ്‍ലൈന്‍ വഴി സന്ദര്‍ശന വിസ അനുവദിക്കുന്നതിനുള്ള അവസരം ഒരുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
എണ്ണ കയറ്റുമതിയെ ആശ്രയിച്ചുള്ള തന്റെ രാജ്യത്തിനു കയറ്റുമതിക്കായി പുതിയ വ്യവസായങ്ങള്‍ വികസിപ്പിക്കുമെന്നും സാമൂഹിക നിയന്ത്രണങ്ങളെ കര്‍ശനമാക്കിക്കൊണ്ടുള്ള നടപടികളില്‍ അയവ് വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments