യു. എ. ഇ : താല്‍ക്കാലിക വിസയില്‍ നിലവിലുണ്ടായിരുന്ന എല്ലാ മെച്ചങ്ങളും ഇനിമുതല്‍ ലഭിക്കില്ല. ഫെഡറല്‍ അതോറിറ്റി ഫോര്‍ എെഡന്‍റിറ്റി ആന്‍ഡ് നാഷണാലാറ്റിയാണ് ഇത് സംബന്ധിയായ അറിയിപ്പ് പുറപ്പെടുവിച്ചത്. താല്‍ക്കാലിക വിസയില്‍ യുഎഇ യില്‍ തൊഴില്‍ തേടുന്നവര്‍ ഉടന്‍ തന്നെ രാജ്യത്ത് നിന്നും പോയതിന് ശേഷം വിസിറ്റിംഗ് വിസ നേടിയ ശേഷം രാജ്യത്തെത്തി തൊഴില്‍ തേടണമെന്നാണ് പുതിയ നിയമം.
കൂടാതെ 6 മാസത്തേക്കാണ് താല്‍ക്കാലിക വിസയുടെ കാലാവധി ഈ കാലയളവിന് ശേഷം താല്‍ക്കാലികമായി നേടിയ വിസ വീണ്ടും പുതുക്കാന്‍ സാധിക്കില്ലെന്നും ഉത്തരവാദിത്വപ്പെട്ട യു എ ഇ യിലെ എഫ് എ എെ സി അറിയിച്ചു. താല്‍ക്കാലിക വിസയില്‍ അനുവദിച്ച 6 മാസക്കാലയളവ് പൂര്‍ത്തിയാക്കിയതിന് ശേഷവും രാജ്യത്ത് തുടരുന്നവര്‍ക്ക് ഈ മാസം നവംബര്‍ 30 വരെ പൊതുമാപ്പ് നല്‍കിയിട്ടുണ്ടെന്നും ഈ സമയത്തിനുളളില്‍ രാജ്യം വിടണമെന്നും അധികൃതര്‍ അറിയിച്ചു.
Post Your Comments