ഫിലാഡല്‍ഫിയ: വഴിയില്‍ കാറിലെ പെട്രോള്‍ തീര്‍ന്നത് കാരണം കഷ്ടപ്പെട്ട യുവതിയെ സ്വന്തമായി വീടു പോലുമില്ലാത്ത യുവാവ് സഹായിച്ചു. സ്വന്തം കയ്യിലുണ്ടായിരുന്ന അവസാന നാണയങ്ങള്‍ നല്‍കിയാണ് യുവാവ് യുവതിക്കു വേണ്ടി പെട്രോള്‍ വാങ്ങിയത്. കേയ്റ്റ് മക് ലൂര്‍ എന്ന യുവതിയുടെ വാഹനമാണ് ഫിലാഡല്‍ഫിയയിലേക്കുള്ള യാത്രമധ്യേ പെട്രോള്‍ തീര്‍ന്നത് കാരണം നിന്നു പോയത്. ഇന്ധനം നിറയ്ക്കാന്‍ വേണ്ടി പെട്രോള്‍ പമ്പ് കണ്ടെത്താല്‍ പോലും സാധിക്കാതെ കഷ്ടപ്പെട്ട കേയ്റ്റിനു ആശ്വാസമായത് സ്വന്തമായി ഒരു വീട് പോലുമില്ലാതെ തെരുവില്‍ അലഞ്ഞിരുന്ന ജോണി ബോബിറ്റ് ജൂനിയര്‍ എന്ന യുവാവിന്റെ സഹായമാണ്
യുവാവ് കെയ്റ്റിനോട് വാഹനത്തിലരിക്കാന്‍ പറഞ്ഞതിനു ശേഷം നടന്നു പോയി ഒരു കന്നാസില്‍ പെട്രോള്‍ വാങ്ങി എത്തി. മുപ്പത്തിനാലുകാരനായ ജോണി ബോബിറ്റ് ഇതിനു വേണ്ടി ചെലവാക്കിയത് തന്റെ കൈയിലുണ്ടായിരുന്ന അവസാന നാണയങ്ങളായിരുന്നു. ഈ സംഭവം കെയ്റ്റിനെ വല്ലാതെ സ്പര്‍ശിച്ചു. ഇതോടെ ജോണിയെ സഹായിക്കണമെന്നു കെയ്റ്റ് തീരുമാനിച്ചു.
ഇതിനായി കെയ്റ്റ് ഒരു ജനകീയ സംഭാവന പദ്ധതി തയ്യാറാക്കി. തന്നെ സഹായിക്കാനായി യുവാവ് ചെലവിട്ട് ഇരുപത് ഡോളര്‍ (1200 രൂപ)റിന് പകരമായി 10000 ഡോളര്‍(640000 രൂപ) നല്‍കാന്‍ വേണ്ടിയാണ് പദ്ധതി ആരംഭിച്ചത്. പക്ഷേ പദ്ധതിയിലൂടെ ലഭിച്ച തുക കണ്ട കെയ്റ്റ് ഞെട്ടി. 252,000 ഡോളര്‍ (16294950 രൂപ) പദ്ധതി മുഖേന രണ്ടാഴ്ച കൊണ്ട് കെയറ്റിന് ലഭിച്ചത്.
സ്വന്തം കയ്യിലെ മുഴുവന്‍ തുക ഒരു അപരിചിതയ്ക്ക് വേണ്ടി ചെലവാക്കിയിതിനു ശേഷവും ഒരു ഡോളാര്‍ പോലും യുവാവ് തിരിച്ച് ചോദിച്ചില്ല. ഇതാണ് തന്നെ സഹായിച്ച ജോണിയെ സഹായിക്കാന്‍ യുവതിയെ പ്രേരിപ്പിച്ചത്. ജോണി ബോബിറ്റ് വടക്കന്‍ കാലിഫോര്‍ണിയ സ്വദേശിയാണ്. ഇയാള്‍ മയക്കു മരുന്നിന്റെ ഉപയോഗത്തെ തുടര്‍ന്നാണ് തെരുവിലെത്തിയതെന്നാണ് വാര്‍ത്തകള്‍. ഒരു വര്‍ഷമായി ഇയാള്‍ തെരുവിലാണ്. താന്‍ സമാഹരിച്ച തുക ജോണിക്കു പുതു ജീവിതം പ്രദാനം ചെയ്യുമെന്നു കെയ്റ്റ് പ്രതീക്ഷിക്കുന്നു.
Post Your Comments