Latest NewsKerala

മലയിൽ വൻ അഗ്നിബാധ ; ഏക്കര്‍ കണക്കിന് പുല്‍മേടുകൾ കത്തിനശിച്ചു

ചെറുപുഴ: മലയിൽ വൻ അഗ്നിബാധ ഏക്കര്‍ കണക്കിന് പുല്‍മേടുകൾ കത്തിനശിച്ചു. വ്യാഴാഴ്ച ഉച്ചയോടെ അതീവ പരിസ്ഥിതിലോല പ്രദേശമായ കൊട്ടത്തലച്ചിമലയിലെ പുല്‍മേടിന് തീപ്പിടിച്ച് മുപ്പത് ഏക്കര്‍ പുല്‍മേടുകളാണ് കത്തിനശിച്ചത്. തിരുമേനി-ചട്ടിവയല്‍ ഭാഗത്തുനിന്നാണ് തീ ആരംഭിച്ചത്. എന്നാൽ മലയുടെ ഏറ്റവും മുകളിലായി ആനക്കുഴിഭാഗത്താണ് തീ കണ്ടത്.

ള്ളിയുടെ ചുറ്റുപാടുമുള്ള തെരുവക്കാടുകള്‍ കത്തിയമര്‍ന്നു. വളരെ വേഗം തീ പടരുന്നതിന് ഉച്ചസമയത്തെ ചൂടും കാറ്റും കാരണമായി. പെരിങ്ങോത്ത് നിന്നെത്തിയ അഗ്നിരക്ഷാസേനാംഗങ്ങളും ചെറുപുഴ പോലീസും നാട്ടുകാരും വനംവകുപ്പ് ജീവനക്കാരും നടത്തിയ കഠിന ശ്രമത്തിനൊടുവിലാണ് തീയണക്കാൻ സാധിച്ചത്.

തിരുമേനി-താബോര്‍ റോഡില്‍ ചട്ടിവയല്‍വരെ അഗ്നിരക്ഷാസേന എത്തിയെങ്കിലും. കൊട്ടത്തലച്ചിയുടെ മുകളില്‍ എത്തിപ്പെടാന്‍ റോഡില്ലാത്തതിനാല്‍ മലയിലേയ്ക്ക് കയറാന്‍ പറ്റാതെ മടങ്ങേണ്ടി വന്നു. തുടർന്ന് ചൂരപ്പടവ് തട്ടില്‍ എത്തി അവിടെനിന്ന് ജീപ്പിൽ സംഘം മലമുകളിൽ എത്തുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ തീപ്പിടിത്തത്തില്‍ മലയുടെ ഏതാണ്ട് ഭൂരിഭാഗം പ്രദേശങ്ങളും കത്തിനശിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button