ഗുരുവായൂർ: നെന്മിനിയിൽ ആർ എസ് എസ് പ്രവർത്തകൻ
ആനന്ദിനെ വധിച്ച കേസിൽ കേരളവർമ്മ കോളേജിലെ അവസാന വർഷ ബി എസ് സി വിദ്യാർത്ഥി ബ്രഹ്മകുളം പുതിയേടത്ത് ശ്രീ ദത്തിനെ ( 19 ) പോലീസ് അറസ്റ്റ് ചെയ്തു. ശ്രീദത്ത് കേസിൽ നാലാം പ്രതിയാണ്. ആനന്ദിനെ കാറിടിച്ചു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ആനന്ദ് വീട്ടിലേക്ക് വരുന്ന വിവരം പ്രതികളെ അറിയിച്ചത് ശ്രീദത്താണെന്നു പോലീസ് പറഞ്ഞു. കൊലപാതകം കഴിഞ്ഞു പ്രതികൾ രക്ഷപെട്ട ശേഷമാണ് ശ്രീദത്ത് സംഭവ സ്ഥലത്തു നിന്ന് പോയത്. ഇതിനു ശേഷം ഫോൺ ബ്രഹ്മകുളം എല്ലുകുഴിക്കു സമീപമുള്ള തോട്ടിൽ എറിഞ്ഞു കളയുകയും ചെയ്തു. പോലീസ് ഫോൺ ഇവിടെ തിരഞ്ഞെങ്കിലും കണ്ടെടുക്കാനായില്ല.
ശ്രീദത്ത് എസ് എഫ് ഐ നേതാവാണ്. ഒരു വര്ഷം യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ ആയിരുന്നു. എസ് എഫ് ഐ- എ ബി വി പി സംഘട്ടനവുമായി ബന്ധപ്പെട്ട് നാല് കേസുകൾ ശ്രീദത്തിന്റെ പേരിൽ ഉണ്ട്. പ്രതിയെ കസ്റ്റഡിയിലെടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി.
Post Your Comments