ലുധിയാന•പഞ്ചാബില്‍ ഭര്‍ത്താവ് തന്റെ മൂന്ന് സുഹൃത്തുക്കളെ കൊണ്ട് ഭാര്യയെ കൂട്ടബലാത്സംഗം ചെയ്യിപ്പിച്ചു. ഭാര്യയെ വിവാഹ മോചനത്തിന് പ്രേരിപ്പിക്കുന്നത്തിനായിരുന്നു ഇയാളുടെ ക്രൂരകൃത്യം. യുവതി വീട്ടിലായിരുന്ന സമയത്ത് ഭര്‍ത്താവ് സുഹൃത്തുക്കളുമായി വരികയും തുടര്‍ന്ന് അവരെ സുഹൃത്തുക്കളോടൊപ്പം വീടിനുള്ളില്‍ പൂട്ടിയിടുകയുമായിരുന്നു. സുഹൃത്തുക്കള്‍ ഭാര്യയെ ബലാത്സംഗം ചെയ്യുമ്പോള്‍ ഇയാള്‍ മുറിക്ക് പുറത്ത് ഇരിക്കുകയായിരുന്നു.
ജൂണ്‍ 6 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് തന്നെ പരാതി നല്‍കിയെങ്കിലും കഴിഞ്ഞ ബുധനാഴ്ച മാത്രമാണ് ഇന്ത്യന്‍ ശിക്ഷാ നിയമം 376-D (കൂട്ടബലാത്സംഗം), 120-B (ക്രിമിനല്‍ ഗൂഡാലോചന) വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്.
കഴിഞ്ഞ ആറുമാസമായി താന്‍ പോലീസ് സ്റ്റേഷനിനിലും കമ്മീഷണര്‍ ഓഫീസിലും കയറിഇറങ്ങുകയാണെന്നും, പക്ഷെ തന്റെ അപേക്ഷ ചെവിക്കൊള്ളാന്‍ ആരും തയ്യാറായില്ലെന്നും യുവതി ആരോപിക്കുന്നു. എന്നാല്‍, പരാതി ലഭിച്ച ശേഷം യുവതിയ്ക്കായി തങ്ങള്‍ തെരച്ചില്‍ നടത്തി വരികയാണെന്നും പക്ഷെ അവരെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നുമാണ് പോലീസ് പറയുന്നത്.
മൂന്ന് വര്‍ഷം മുന്‍പാണ് തൊഴിലാളിയായ പ്രതിയെ യുവതി വിവാഹം ചെയ്തത്. ഇത് ഇവരുടെ രണ്ടാം വിവാഹമായിരുന്നു. ഇയാള്‍ക്ക് കുട്ടികള്‍ ഉണ്ടാകുന്നതില്‍ താല്പര്യമില്ലായിരുന്നുവെന്നും തന്നെ എട്ടുതവണ ഗര്‍ഭഛിദ്രത്തിന് വിധേയയാക്കിയെന്നും യുവതി പറയുന്നു.
പിന്നീട് ഓപ്പറേഷന് വിധേയയായ ശേഷം ഇയാള്‍ തന്നെ അവഗണിക്കാന്‍ തുടങ്ങി. ഈ സമയം മുതല്‍ ഇയാള്‍ വിവാഹ മോചനത്തിന് സമ്മര്‍ദ്ദം ചെലുത്തി തുടങ്ങി. എന്നാല്‍ താന്‍ അത് നിരസിച്ചുവെന്നും യുവതി പറഞ്ഞു. വിവാഹ മോചനത്തിന് തയ്യാറായില്ലെങ്കില്‍ തന്നെ കൂട്ടബലാത്സംഗത്തിന് വിധേയമക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നതയും യുവതി പറഞ്ഞു.
Post Your Comments