Latest NewsNewsIndia

വോട്ട് ചെയ്തത് ബിഎസ്പിക്ക്; പതിഞ്ഞത് ബിജെപിക്ക്; വോട്ടര്‍മാര്‍ അങ്കലാപ്പില്‍

മീററ്റ്: വോട്ട് ചെയ്തത് ബി.എസ്.പിയ്ക്ക് എന്നാല്‍ വോട്ടിംഗ് മെഷീനില്‍ പതിഞ്ഞതാകട്ടെ ബി.ജെ.പിയ്ക്കും. വോട്ടര്‍മാര്‍ ആകെ അങ്കലാപ്പിലായി. വോട്ടിംഗ് മെഷീനില്‍ ക്രമക്കേട് നടന്നെന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ ബിജെപിക്കെതിരെ വ്യാപക പ്രതിഷേധം. ഇന്നലെ നടന്ന ആദ്യഘട്ട പ്രാദേശിക തിരഞ്ഞെടുപ്പിനിടെയാണ് വോട്ടിംഗ് മെഷീനിലെ തകരാറ് ജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഫലം അനുകൂലമാക്കാന്‍ ബിജെപി മനപ്പൂര്‍വ്വം നടത്തിയ ക്രമക്കേടാണിതെന്നാണ് മറ്റ് പാര്‍ട്ടികളുടെ ആരോപണം.

ബിഎസ്പി സ്ഥാനാര്‍ഥിക്ക് നല്‍കിയ വോട്ട് ബിജെപിയുടെ സ്ഥാനാര്‍ഥിക്ക് ലഭിച്ചതായി രേഖപ്പെടുത്തിയതോടെയാണ് യന്ത്രത്തകരാര്‍ വോട്ടറുടെ ശ്രദ്ധയില്‍ പെട്ടത്. ഇക്കാര്യം അയാള്‍ പുറത്തുപറഞ്ഞതോടെയാണ് വിഷയം പൊതുജനം ഏറ്റെടുത്തത്. തങ്ങളുടെ വോട്ടുകള്‍ നേടാന്‍ ബിജെപി പ്രയോഗിച്ച തന്ത്രമാണിതെന്നാരോപിച്ച് ബിഎസ്പി പ്രവര്‍ത്തകര്‍ പോളിംഗ് ബൂത്തിലെത്തി പ്രതിഷേധം ആരംഭിക്കുകയായിരുന്നു. ബിഎസ്പിക്ക് സ്വാധീനമുള്ള മേഖലയിലായിരുന്നു സംഭവം.

ഉന്നത ഉദ്യോഗസ്ഥരെത്തി യന്ത്രത്തകരാര്‍ പരിഹരിക്കുകയും പോളിംഗ് തുടരുകയും ചെയ്‌തെങ്കിലും പ്രതിഷേധത്തിലുറച്ചു നില്‍ക്കുകയാണ് ബിജെപി ഇതര പാര്‍ട്ടികള്‍. യന്ത്രത്തകരാര്‍ ശ്രദ്ധയില്‍പെടുന്നതിന് മുമ്പ് എല്ലാ വോട്ടുകളും ബിജെപിയുടേതായി രേഖപ്പെടുത്തിയത് അംഗീകരിക്കാനാവില്ലെന്നാണ് അവരുടെ അഭിപ്രായം.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ ക്രമക്കേട് നടന്നിട്ടില്ലെന്നും അപ്രതീക്ഷിതമായി സംഭവിച്ച സാങ്കേതിക തകരാര്‍ മാത്രമായിരുന്നു അതെന്നും മീററ്റ് സോണ്‍ ഡിവിഷണല്‍ കമ്മീഷണര്‍ പ്രഭാത് കുമാര്‍ വ്യക്തമാക്കി.

എട്ട് മാസം മുമ്പ് നടന്ന പൊതുതിരഞ്ഞെടുപ്പില്‍ 403ല്‍ 325 സീറ്റുകള്‍ നേടിയാണ് ബിജെപി ഉത്തര്‍പ്രദേശില്‍ അധികാരത്തിലെത്തിയത്.

 

 

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button