ലണ്ടന്‍ : പലവിധ രോഗങ്ങള്‍ ബാധിച്ചും അപകടങ്ങളിലൂടെയും കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട സംഭവങ്ങള്‍ നാം ഏറെ കേട്ടിട്ടുണ്ട്. എന്നാല്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് ഒരാള്‍ അന്ധനായിത്തീര്‍ന്നെന്ന് കേട്ടാല്‍ വിശ്വസിക്കാന്‍ പ്രയാസം തോന്നുമെന്നുറപ്പാണ്. എന്നാല്‍ സംഗതി സത്യമാണ്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ രതിമൂര്‍ച്ഛ പരിധി വിട്ടപ്പോള്‍ 29 വയസുള്ള ബ്രിട്ടീഷുകാരന് കാഴ്ച നഷ്ടപ്പെട്ടുവെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വളരെ അപൂര്‍വമായി സംഭവിക്കുന്ന അപകടമാണിതെന്നും ജേര്‍ണല്‍ മുന്നറിയിപ്പേകുന്നു.
കാഴ്ച നഷ്ടപ്പെട്ട ഇയാളെ ഉടന്‍ എമര്‍ജന്‍സി ഐ ക്ലിനിക്കില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഇടതു കണ്ണിന്റെ സെന്‍ട്രല്‍ വിഷനില്‍ ഒരു തടസം കണ്ടെത്തുകയും ചെയ്തിരുന്നു. രാത്രി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് രാവിലെ നടക്കാനിറങ്ങിയപ്പോഴാണ് ഇയാള്‍ക്ക് കാഴ്ചാ തടസം അനുഭവപ്പെട്ടതെന്ന് റിപ്പോര്‍ട്ടുണ്ട്.
വാല്‍സാല്‍വ മാനൂറാണ് ഇയാളുടെ പ്രശ്‌നത്തിന് കാരണമെന്നും ഡോക്ടര്‍മാര്‍ കണ്ടെത്തിയിരിക്കുന്നു. അതായത് കടുത്ത രീതിയില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടപ്പോള്‍ ഉദരപേശികളില്‍ മുറുക്കമുണ്ടാവുകയും ശ്വാസതടസമുണ്ടാവുകയും ഈ വായു നെഞ്ചില്‍ സമ്മര്‍ദം ചെലുത്തുകയും ഈ സമ്മര്‍ദം കാരണം ഇയാളുടെ കണ്ണിലെ രക്തക്കുഴലുകളെ പൊട്ടിക്കുകയും അന്ധതയുണ്ടാക്കുകയുമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരിക്കുന്നു.
ഇയാള്‍ക്ക് എന്ത് ചികിത്സയാണ് നല്‍കുന്നതെന്ന് ഇനിയും വ്യക്തമായിട്ടില്ല. സംഭവം നടക്കുന്നതിന് തലേ ദിവസം രാത്രിയില്‍ താന്‍ കടുത്ത രീതിയില്‍ തുടര്‍ച്ചയായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിരുന്നുവെന്ന് ഇയാള്‍ ഡോക്ടര്‍മാരോട് വെളിപ്പെടുത്തിയിരുന്നു. വാല്‍സാല്‍വ മാനൂര്‍ കാരണം ഓര്‍മകള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും ഹേമതോളോ ജിസ്റ്റുകള്‍ മുന്നറിയിപ്പേകുന്നു. തലച്ചോറിന് മേലുണ്ടാകുന്ന കടുത്ത സമ്മര്‍ദം ബ്രെയിനിലെ രക്തക്കുഴലുകളെ പൊട്ടിക്കുന്നതിനലാണിത്. ഇത് ഓര്‍മ നഷ്ടത്തിന് കാരണമാകുമെന്ന് 1998ലെ പഠനം വെളിപ്പെടുത്തുന്നു.
Post Your Comments