Latest NewsCinemaKollywoodMovie Gossips

തെന്നിന്ത്യൻ നായിക രഹസ്യ വിവാഹിതയായി ?

തെന്നിന്ത്യൻ നായിക റിച്ച ഗംഗോപാധ്യായ അമേരിക്കയിൽവെച്ച് ബാല്യകാല സുഹൃത്തിനെ രഹസ്യമായി വിവാഹം കഴിച്ചതായി റിപ്പോർട്ടുകൾ.എന്നാൽ ഔദ്യോഗിക വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. വാഷിങ്ടൺ യൂണിവേഴ്സിറ്റിയിലെ ഓലിൻ സ്കൂൾ ഓഫ് ബിസിനസിൽ നിന്ന് എംബിഎയിൽ ബിരുദം നേടിയതാണ് റിച്ച. നിലവിൽ, അമേരിക്കയിൽ മിഷിഗൺ സ്റ്റേറ്റിലാണ് താരം താമസിക്കുകയാണ്.

തമിഴ് നടൻ സുന്ദർ രാമു ‘മയക്കം എന്ന’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് സമയത്ത് തന്നെ പീഡിപ്പിച്ചതായി 2012 ൽ റിച്ച അറിയിച്ചിരുന്നു . പിന്നീട് മുംബൈയിൽ ഇരുവരും ഒരുമിച്ച് താമസിക്കുന്നതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു . എന്നാൽ , “സുന്ദർ തന്‍റെ സുഹൃത്തും സഹപ്രവർത്തകനുമാണ്.”റിച്ച അറിയിച്ചു.

തെലുങ്ക്, തമിഴ് ചലച്ചിത്ര മേഖലയിൽ വെങ്കടേഷ്, നാഗാർജുന, രവി തേജ, പ്രഭാസ്, ധനുഷ് എന്നിവരോടൊപ്പം താരം അഭിനയിച്ചിട്ടുണ്ട്. നാഗവള്ളി, മിരാപാകായെ, സരോചരു, മിർച്ചി, ഭായ് തുടങ്ങിയ തെലുങ്ക് ചിത്രങ്ങളിൽ റിച്ച അഭിനയിച്ചിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button