ധാക്ക: റോഹിങ്ക്യന്‍ അഭയാര്‍ത്ഥി പ്രശ്‌നത്തില്‍ സുപ്രധാന കരാറില്‍ മ്യാന്‍മറും ബംഗ്ലാദേശും ഒപ്പുവച്ചു. ഇതോടെ ബംഗ്ലാദേശിലേക്ക് കുടിയേറിയ റോഹിങ്ക്യന്‍ വംശജരായ മുസ്ലീങ്ങള്‍ക്ക് സ്വദേശത്തേക്ക് മടങ്ങാനുള്ള സാഹചര്യം ഒരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. മ്യാന്‍മര്‍ തലസ്ഥാനമായ നായ് പേയ് തൗവിലാണ് ഇതു സംബന്ധിച്ച കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചത്. 622,000 റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്കു ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബംഗ്ലാദേശ് വിദേശകാര്യമന്ത്രി മഹ്മൂദ് അലിയും മ്യാന്‍മര്‍ സ്റ്റേറ്റ് കൗണ്‍സലര്‍ കയാ ടിന്‍ സ്വുവുമാണ് കരാറില്‍ ഒപ്പുവച്ചത്. മൂന്ന് മാസത്തിനുള്ളില്‍ അഭയാര്‍ത്ഥികള്‍ക്കു മടങ്ങാനുള്ള ക്രമീകരണം ആരംഭിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനു വേണ്ടി ജോയിന്റ് വര്‍ക്കിംഗ് ഗ്രൂപ്പ് സ്ഥാപിക്കും. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. അഭയാര്‍ഥികളെ എത്രയും പെട്ടെന്ന് സ്വീകരിക്കുമെന്നാണ് മ്യാന്‍മറിലെ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം അറിയിച്ചത്.
റോഹിംങ്ക്യന്‍ വംശജരുടെ വിഷയത്തില്‍ സ്വീകരിച്ച ആദ്യ നടപടിയാണ് ഇതെന്നു ബംഗ്ലാദേശ് പ്രതികരിച്ചു. ഓഗസ്റ്റ് അവസാനത്തോടെ മ്യാന്‍മറില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഭയന്ന് ആറ് ലക്ഷത്തോളം റോഹിങ്ക്യകളാണ് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്.
നവംബര്‍ 26 ന് മ്യാന്‍മര്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശിക്കും. ജനറല്‍ മിന്‍ ആംഗ് ഹിലാങ്, സൂക് കിയ് എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. പിന്നീട് ധാക്കയിലേക്ക് പോകുന്ന പാപ്പ റോഹിങ്ക്യന്‍ അഭയാര്‍ഥികളുമായും കൂടിക്കാഴ്ച്ച നടത്തും.
Post Your Comments