Latest NewsNewsInternational

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച ഭാര്യയോട് ഭര്‍ത്താവിന്റെ ക്രൂരത

റാവല്‍പിണ്ടി•അനുവാദമില്ലാതെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് ഭര്‍ത്താവ് ഭാര്യയുടെ മുടിമുറിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. പാകിസ്ഥാനിലെ റാവല്‍പിണ്ടിയിലാണ് സംഭവം.

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെതിരെ ഭര്‍ത്താവും ഭര്‍ത്താവിന്റെ മൂന്ന് സഹോദരന്മാരും യുവതിയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്നും യുവതി മൊബൈല്‍ ഉപയോഗിച്ചതാണ് ഇയാളെ പ്രകോപിപ്പിച്ചത്. യുവതിയെ മര്‍ദ്ദിച്ചവശയാക്കിയ ഇവര്‍ മുടി മുറിച്ചുകളയുകയും ചെയ്തു.

ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെയും സഹോദരന്മാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button