Latest NewsNewsIndia

‘എസ് ദുര്‍ഗ’യെ ഒഴിവാക്കാൻ കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഹൈക്കോടതി ഉത്തരവിനെയും മറികടക്കാനൊരുങ്ങി കേന്ദ്രസർക്കാർ. സനൽകുമാർ ശശിധരന്റെ ‘എസ് ദുർഗ’ രാജ്യാന്തര ചലച്ചിത്രമേളയിൽ (ഐഎഫ്എഫ്ഐ) പ്രദർശിപ്പിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, കേന്ദ്രത്തിന്റെ തീരുമാനം ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കാനാണ്.

സിംഗിള്‍ െബഞ്ച് വിധി സെന്‍സര്‍ ബോര്‍ഡ് അനുമതി ലഭിച്ച സിനിമയെ മേളയില്‍നിന്ന് ഒഴിവാക്കാനാകില്ലെന്നായിരുന്നു. എന്നാല്‍ ചലച്ചിത്രോല്‍സവത്തില്‍ നിന്ന് സര്‍ട്ടിഫൈ ചെയ്യാത്ത സിനിമ ജൂറി തള്ളിയതിനാലാണു ഒഴിവാക്കിയതെന്നാണ് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം വാദിച്ചത്. മേളയില്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ചിത്രങ്ങള്‍ക്കുപോലും പ്രദര്‍ശനാനുമതി നല്‍കാമെന്നിരിക്കെ എസ് ദുര്‍ഗയെ ഒഴിവാക്കിയതു നീതികരിക്കാനാകില്ലെന്നു സംവിധായകൻ ഹൈക്കോടതിയിൽ വാദിച്ചു.

കേന്ദ്രം ഇടപെട്ട് ഇന്ത്യൻ പനോരമ പട്ടികയിൽനിന്ന് എസ് ദുർഗ, മറാത്തി സംവിധായകൻ രവി ജാദവിന്റെ ‘ന്യൂഡ്’ എന്നിവയും പാക്ക് സിനിമ സാവനും ഒഴിവാക്കിയിരുന്നു. കേന്ദ്ര സർക്കാർ പരമാവധി ദിവസം കോടതി നടപടികളിൽപ്പെടുത്തി എസ് ദുർഗ മേളയിൽ പ്രദർശിപ്പിക്കാതിരിക്കുക എന്ന തന്ത്രമാണ് പയറ്റുന്നതെന്നു വിമർശനമുയർന്നു. മേള 28നാണ് സമാപിക്കുക. അണിയറ പ്രവർത്തകർ ഹൈക്കോടതി ഉത്തരവും സിനിമയുടെ പകർപ്പുമായി ഐഎഫ്ഐഐയെ സമീപിച്ചെങ്കിലും അനുകൂല പ്രതികരണമായിരുന്നില്ല. മാധ്യമങ്ങളോട് ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കാനും അധികൃതർ തയാറായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button