Latest NewsMollywoodIndia

ഗോവൻ ചലച്ചിത്രമേളയില്‍ തിളങ്ങി മലയാള സിനിമ : പുരസ്കാരനേട്ടവുമായി ചെമ്പൻ വിനോദും ലിജോ ജോസും

ഇതാദ്യമായാണ് ഐ.എഫ്.എഫ്.ഐയിൽ മികച്ച നടനുള്ള പുരസ്‌കാരം മലയാളിക്ക് ലഭിക്കുന്നത്

പനാജി : 49ആമത്  ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മലയാളത്തിളക്കം. ചെമ്പൻ വിനോദ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ഈ.മ.യൗ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. ഇതാദ്യമായാണ് ഐ.എഫ്.എഫ്.ഐയിൽ മികച്ച നടനുള്ള പുരസ്‌കാരം മലയാളിക്ക് ലഭിക്കുന്നത്. അതേസമയം ഈ.മ.യൗവിലൂടെ മികച്ച സംവിധായകനുള്ള പുരസ്‌കാരം ലിജോ ജോസ് സ്വന്തമാക്കി.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ മികച്ച ചിത്രങ്ങളോടെ പോരാടിയാണ് ലിജോയുടെ ഈമയൗ ഈ രണ്ടു അവാർഡുകളും കരസ്ഥമാക്കി കേരളത്തിന്റെ അഭിമാനമായി മാറിയത്. അതേസമയം  മികച്ച ചിത്രത്തിനുള്ള സുവർണമയൂരം. സെർജി ലോസ്നിറ്റ്സ സംവിധാനം ചെയ്ത യുക്രൈൻ-റഷ്യൻ ചിത്രം ഡോൺബാസ് സ്വന്തമാക്കി.മികച്ച നടിക്കുള്ള പുരസ്കാരം വെന്‍ ട്രീസ് ഫാള്‍ എന്ന ചിത്രത്തിൽ അഭിനയിച്ച അനസ്റ്റസ്യ പുസ്റ്റോവിറ്റ് സ്വന്തമാക്കി. പ്രത്യേക ജൂറി പുരസ്കാരം മില്‍കോ ലാസ്റോവിന്‍റെ അഗ എന്ന ചിത്രം കരസ്ഥമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button