Latest NewsKeralaCinema

ഒടുവില്‍ വിവാദ ചിത്രത്തിന് പ്രദർശനാനുമതി നൽകി സെൻസർ ബോർഡ്

തിരുവനന്തപുരം: ഒടുവിൽ സനൽകുമാർ ശശീധരൻ സംവിധാനം ചെയ്ത എസ് ദുർഗയ്ക്ക് പ്രദർശനാനുമതി നൽകി സെൻസർ ബോർഡ്. എസ് എന്ന അക്ഷരത്തിന് ശേഷം ചിഹ്നം പാടില്ലെന്ന ഉപാധിയോടെ സെൻസർ ബോർഡിന്‍റെ പുനപരിശോധനാ സമിതിയാണ് ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്.

വ്യക്തമായ കാരണം കാണിക്കാതെ സെൻസർ ബോർഡ് ചിത്രത്തിന് നേരത്തെ അനുമതി നിഷേധിക്കുകയായിരുന്നു. ഇതിനെതിരെയാണ് സനൽകുമാർ ശശിധരൻ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്.

അതേസമയം ഇന്ത്യയിൽ ചിത്രം ഉടൻ പ്രദർശിപ്പിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സനൽകുമാർ ശശിധരൻ ട്വിറ്ററിൽ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button