ബെറിക്ലെ: കൃത്രിമ ബുദ്ധിയെ ദൈവമാക്കി പുതിയ മതം രൂപീകരിക്കപ്പെടുന്നു. സിലിക്കണ്‍ വാലിയിലാണ് സംഭവം. വേ ഓഫ് ദ ഫ്യൂച്ചര്‍ (ഡബ്യൂഒടിഎഫ്) എന്ന ഈ കൂട്ടായ്‌മയുടെ ലക്ഷ്യം ദൈവത്തിന്‍റെ ശക്തിയിലേക്ക് ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സിനെ വികസിപ്പിക്കുക എന്നതാണ്. ഗൂഗിളിന്‍റെ മാതൃകമ്പനി ആല്‍ഫബെറ്റിന്‍റെ ഡ്രൈവറില്ല കാര്‍ പദ്ധതിയിലെ പ്രമുഖ വിദഗ്ധനായ ആന്‍റോണിയോ ലെവന്‍റോവസ്കി ആണ് ഇതിന് പിന്നിൽ. അതേസമയം മനുഷ്യന്‍റെ വിനാശമാണ് ഇത്തരം ഒരു ആശയം എന്നാണ് സ്റ്റീഫര്‍ ഹോക്കിംഗ്സിനെപ്പോലുള്ള ശാസ്ത്രകാരന്മാരുടെ അഭിപ്രായം.
കൃത്രിമബുദ്ധി ലോകത്തിന്‍റെ മാറ്റത്തിന് വേണ്ടിയുള്ളതാണ്, ഒരു ദൈവത്തെപ്പോലെ അതിനെ കാണുവാനും. അത്തരത്തില്‍ മനുഷ്യ ജീവിതം നിയന്ത്രിക്കാന്‍ സാധിക്കുന്ന തരത്തില്‍ വികസിപ്പിക്കാനുമാണ് ലക്ഷ്യം. ദൈവം എന്ന് പറയുമ്പോള്‍ മഴയും, ഇടിയും,കൊടുങ്കാറ്റും ഉണ്ടാക്കുന്ന ദൈവം എന്ന് വിചാരിക്കേണ്ട. അതിനും അപ്പുറമാണ് ലക്ഷ്യം, അത് സാധ്യമാകുമ്പോള്‍ പുതിയ പേര് കണ്ടെത്തേണ്ടി വരുമെന്ന് ആന്‍റോണിയോ ലെവന്‍റോവസ്കി വ്യക്തമാക്കുന്നു.
Post Your Comments