പത്തനംതിട്ട: ശബരിമലയില്‍ കാട്ടാനകൂട്ടം ഇറങ്ങുന്നത് പതിവാകുന്നതിനെ തുടര്‍ന്ന് ജാഗ്രതയോടെ വനം വകുപ്പ്. സന്നിധാനത്തോടു ചേര്‍ന്ന പാണ്ടിത്താവളത്തിലാണ് ആനയിറങ്ങിയത്. മൂന്ന് കുട്ടിയാനകളടക്കം എട്ട് ആനകളായിരുന്നു പാണ്ടിത്താവളത്തെത്തിയത്. കഴിഞ്ഞ രാത്രി എട്ട് ആനകള്‍ സന്നിധാനത്തിനടുത്തുള്ള പാണ്ടിത്താവളത്തെത്തി. വനപാലകര്‍ എത്തി ഏറെ പരിശ്രമത്തിനു ശേഷം പടക്കം പൊട്ടിച്ചാണ് ആനകളെ കാട്ടിലേക്ക് തിരികെ അയച്ചത്.
പാണ്ടിത്താവളത്തു നിന്നും ഉരല്‍കുഴിയിലേക്ക് പോകുന്ന ഭാഗത്ത് നിലയുറപ്പിച്ച ആനകള്‍ അവിടെ ഉണ്ടായിരുന്ന താത്കാലിക ഷെഡ് തകര്‍ത്തു. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പടക്കം കത്തിച്ചെറിഞ്ഞു. ഇതോടെ ആനകള്‍ കാട്ടിലേക്ക് മടങ്ങി. തുടര്‍ച്ചയായി ഇവിടെ ആനകള്‍ ഇറങ്ങുന്നുണ്ട്. കഴിഞ്ഞ ദിവസവും ഒരുഷെഡ് തകര്‍ത്തിരുന്നു. അന്ന് പക്ഷെ രണ്ട് ആനകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ആനകള്‍ കൂട്ടമായി വരാന്‍ തുടങ്ങിയതോടെ വനം വകുപ്പും പൊലീസും ജാഗ്രതയിലാണ്.
Post Your Comments