കോട്ടയം: ബിജെപി എം.പി രാജീവ് ചന്ദ്രശേഖര്‍ വേമ്പനാട്ടെ റിസോര്‍ട്ട് കായല്‍ കയ്യേറി നിര്‍മ്മിച്ചതാണെന്നാരോപിച്ച് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. തോമസ് ചാണ്ടിയെ മന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കിക്കുന്നതിന് കാരണമായ കായല്‍ കയ്യേറ്റ വാര്‍ത്ത പുറത്തുവിട്ട ഏഷ്യാനെറ്റിനോടുള്ള പകയാണ് ആക്രമണത്തിന് പിന്നിലെന്നും ആരോപണമുണ്ട്. രാവിലെ യുവജന സംഘടനയായ ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തിൽ കയ്യേറ്റം ആരോപിച്ച് ഏഷ്യാനെറ്റ് ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖരന്റെ കുമരകത്തെ റിസോര്‍ട്ടിലേക്ക് മാര്‍ച്ച് നടത്തുകയായിരുന്നു.
പോലീസ് ഉള്ളപ്പോൾ തന്നെയായിരുന്നു ഇവർ രാജീവ് ചന്ദ്രശേഖറിന്റെ റിസോർട്ട് അടിച്ചു തകർക്കുകയായിരുന്നു. കുമരകം കവണാറ്റിന്‍കരയില്‍ പ്രധാന റോഡില്‍നിന്ന് കായല്‍വരെ നീളുന്ന പുരയിടത്തില്‍ ഫൈവ്സ്റ്റാര്‍ റിസോര്‍ട്ട് നിര്‍മാണം അന്തിമഘട്ടത്തിലാണ്. രാജ്യാന്തര നിലവാരത്തില്‍ നിര്‍മിക്കുന്ന നിരാമയ റിട്രീറ്റ് റിസോര്‍ട്ടിന് വേണ്ടി നിരവധി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും ഇവിടെ നടക്കുന്നുണ്ടെന്നാണ് ഡി വൈ എഫ് ഐ ആരോപിക്കുന്നത്.
കുമരകത്തുനിന്ന് വേമ്പനാട് കായലിലേക്ക് ഒഴുകുന്ന നേരേ മടത്തോടിന്റെ ഒരുവശം മുഴുവന്‍ തീരംകെട്ടി കൈയേറി റിസോര്‍ട്ട് മതിലിനുള്ളിലാക്കിയെന്നും, ഈ തോടിന്റെയും റാംസര്‍ സൈറ്റില്‍ ഉള്‍പ്പെടുന്ന അതീവ പരിസ്ഥിതി പ്രാധാന്യമുള്ള വേമ്പനാട് കായലിന്റെയും തീരത്തോടു ചേര്‍ന്നാണ് നിര്‍മാണമെന്നുമാണ് പരാതി. പൊലീസ് നോക്കിനില്‍ക്കവെയായിരുന്നു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ റിസോര്‍ട്ട് ആക്രമിച്ചത്.
Post Your Comments