റാഫേൽ വിമാനങ്ങൾ ഭാരതീയ വ്യോമസേനയുടെ ഭാഗമായി മാറുന്നു. ഫ്രാൻസ് കമ്പനിയായ ഡസാൾട്ടിന്റെ അത്യാധുനിക 36 പോർവിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ ഇരു രാജ്യങ്ങളിലേയും പ്രതിരോധ മന്ത്രിമാർ ഒപ്പുവച്ചു.
പാകിസ്ഥാൻ വ്യോമസേനയ്ക്ക് അമേരിക്കൻ നിർമ്മിത എഫ് 16 വിമാനങ്ങളാണ് ശക്തി പകരുന്നത്. പോർ വിമാനങ്ങൾ തമ്മിൽ യുദ്ധമുണ്ടായാൽ ഭാരതത്തിന്റെ മിഗിനും മിറാഷിനും മുകളിൽ നിൽക്കുന്ന പോരാട്ടവീര്യമുണ്ട് ലോക്ക് ഹീഡ് മാർട്ടിൻ കമ്പനിയുടെ എഫ് 16 വിമാനങ്ങൾക്ക് എന്ന് നിരീക്ഷണങ്ങളുണ്ടായിരുന്നു .
എഫ് – 16 നിരവധി യുദ്ധങ്ങളിൽ വിജയകരമായി പങ്കെടുത്ത പോർ വിമാനമാണ്. എന്നാൽ റാഫേൽ അത്യാധുനിക സാങ്കേതിക വിദ്യയുടെ പിൻബലമുള്ള പുതിയ തലമുറയിൽ പെട്ട വിമാനമാണ്.
പ്രധാനമായും അഞ്ച് കാര്യങ്ങളാണ് ആകാശയുദ്ധത്തിൽ നിർണായകമാകുന്നതെന്നാണ് പ്രതിരോധ വിദഗ്ദ്ധരുടെ അഭിപ്രായം. എതിരാളിയെ അത്ഭുതപ്പെടുത്തുന്ന ആക്രമണം, എണ്ണത്തിൽ എതിരാളിയെ കവച്ചു വയ്ക്കൽ, വായുവിൽ കൂടി വെട്ടിയൊഴിഞ്ഞ് എതിരാളിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുന്നതിനോടൊപ്പം ഫയറിംഗ് നിലയിലെത്താനുമുള്ള കഴിവ്, പോരാട്ടത്തിൽ കൂടുതൽ സമയം പിടിച്ച് നിൽക്കാനുള്ള കഴിവ്, ഉപയോഗിക്കുന്ന ആയുധങ്ങളുടെ സംഹാരശേഷി എന്നിവയാണ്.
റാഫേലിനു തന്നെയാണ് എതിരാളിയെ അത്ഭുതപ്പെടുത്തുന്ന ഒപ്പം എതിരാളിക്ക് അത്ഭുതപ്പെടുത്താൻ കഴിയാത്ത സ്വഭാവസവിശേഷതകളിൽ ഒന്നാം സ്ഥാനം. എഫ് -16 ന്റെ സ്ഥാനം യൂറൊഫൈറ്ററിന്റെ ടൈഫൂണിനും എഫ് -22 , എഫ് -35 , ഗ്രിപ്പൻ പോർവിമാനങ്ങൾക്കും പിറകിൽ ആറാമതാണ്.
Post Your Comments