അഹമ്മദാബാദ്: ഗുജറാത്തില്‍ കോണ്‍ഗ്രസ് നാലിടത്ത് സ്ഥാനാര്‍ത്ഥികളെ മാറ്റി. പാട്ടിദാര്‍ അനാമത്ത് ആന്തോളന്‍ സമിതിയുടെ എതിർപ്പിനെ തുടർന്നാണിത്. തങ്ങളുടെ അനുയായികള്‍ക്ക് സീറ്റ് ലഭിച്ചില്ലെന്നാണ് ഹാര്‍ദിക് പട്ടേലും സംഘവും കോൺഗ്രസിനെ ധരിപ്പിച്ചത്. ഇതേ തുടർന്നാണ് അവർക്കു സീറ്റ് നല്‍കനായി പട്ടികയിൽ മാറ്റം വരുത്തുകയായിരുന്നു.
അതിനു ശേഷം 13 പേരടങ്ങിയ രണ്ടാംഘട്ട പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടു.
ജുനഗഡ്, ബറൂച്ച്, കാമ്രേജ്, വരാച്ച റോഡ് എന്നിവിടങ്ങളിലെ സ്ഥാനാര്‍ത്ഥികളെ മാറ്റിയാണ് കോണ്‍ഗ്രസ് പുതിയ പട്ടിക പുറത്തുവിട്ടത്. ഹാര്‍ദിക് വിഭാഗം ആവശ്യപ്പെട്ട ധിരു ഗജേരയെ വരാച്ചാ റോഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കി. നേരെത്ത ഇവിടെ വിഎച്ച്‌പി തലവന്‍ പ്രവീണ്‍ തൊഗാഡിയയുടെ അനന്തരവന്‍ പ്രഫുല്‍ തൊഗാഡിയെ ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിരുന്നത്.
പട്ടികയിൽ മാറ്റം വരുത്തിയ സാഹചര്യത്തിൽ പട്ടേല്‍ അനാമത് ആന്തോളന്‍ സമിതി പ്രതിഷേധം അവസാനിപ്പിച്ചു. ഹാര്‍ദിക് പട്ടേല്‍ ഇന്ന് കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന വിവരം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നു റിപ്പോർട്ടുകളുണ്ട്.
Post Your Comments