KeralaLatest NewsNews

കസ്റ്റഡിയിലെടുത്ത യുവാവിനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി

തിരുവനന്തപുരം: കസ്റ്റഡിയിലെടുത്ത യുവാവിനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. പോലീസിനു എതിരെ പരാതി നൽകിയത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ രാജീവാണ്. പോലീസ് രാജീവിനെ ഹോക്കി സ്റ്റിക്ക് കൊണ്ടാണ് മര്‍ദ്ദിച്ചത്. വിഷയത്തില്‍ മുഖ്യമന്ത്രി ഡി.ജി.പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

ശനിയാഴ്ചയാണ് കുളത്തൂര്‍ സ്വദേശി രാജീവിനെ പോലീസ് കസ്റ്റഡിയിലെടുത്തുത്. സി.പി.എം-ബിജെപി സംഘര്‍ഷത്തിൽ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ അരുണിനെ മര്‍ദ്ദിച്ചതിനാണ് പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തുത്. സംഭവം നടന്നത് കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലാണെന്നു രാജീവ് വ്യക്തമാക്കി.

രാജീവിനെ പോലീസ് ഞായറാഴ്ച കസ്റ്റഡിയില്‍ നിന്ന് വിട്ടയച്ചു. പിന്നീട് ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സ നേടി. അതിനു ശേഷമാണ് പോലീസ് ക്രൂരമായി തന്നെ മര്‍ദ്ദിച്ചെന്ന് യുവാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button