KeralaNattuvarthaLatest NewsNews

ജാമ്യ വ്യവസ്ഥ ലംഘിച്ചു, പി.സിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകന്റെ പരാതി

തിരുവനന്തപുരം: വിദ്വേഷ പരാമർശത്തിൽ ഉപാധികളോടെ ജാമ്യത്തിൽ വിട്ട പി.സി ജോർജ് ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന പരാതിയുമായി ഡിവൈഎഫ്ഐ പ്രവർത്തകൻ അന്‍വര്‍ഷാ പാലോട് രംഗത്ത്. വിദ്വേഷ പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന ജോര്‍ജിന്‍റെ നിലപാട് ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്നാണ് അൻവറിന്റെ പരാതിയിൽ പറയുന്നത്.

Also Read:തൃശൂരിൽ വൻ മദ്യവേട്ട : ഡ്രൈ​ഡേ​യി​ൽ മ​ദ്യ​വി​ൽ​പ്പ​നയ്ക്കിടെ 103 ലി​റ്റ​ർ മ​ദ്യ​വു​മാ​യി ഒ​രാ​ൾ എക്സൈസ് പിടിയിൽ

പി.സി ജോർജ് വീണ്ടും കേസിനാസ്‌പദമായ കുറ്റം ആവർത്തിച്ചെന്നും, നടപടി വേണമെന്നുമാണ് യുവാവിന്റെ ആവശ്യം. പി.സി ജോർജിന് ജാമ്യം നൽകിയതിൽ വലിയ പ്രതിഷേധങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, സർക്കാർ തല ഇടപെടൽ കേസിൽ വരാനിരിക്കെയാണ് ഡിവൈഎഫ്ഐ പ്രവർത്തകന്റെ പരാതിയും കേസിൽ പ്രസക്തമാകുന്നത്.

അതേസമയം, ജാമ്യം ലഭിച്ച ഉടനെ തന്നെ, താൻ നിലപാടുകളിൽ ഉറച്ചു നിൽക്കുന്നുവെന്ന് പി.സി ജോർജ് പറഞ്ഞിരുന്നു. ലുലു ഗ്രൂപ്പ് എംഡി എം.എ യൂസഫ് അലിയ്ക്കെതിരെയുള്ള ആരോപണങ്ങൾ മാത്രമാണ് അദ്ദേഹം പിൻവലിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button