തിരുവനന്തപുരം : ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അറസ്റ്റിൽ. കൊല്ലയിൽ സ്വദേശി ജിജോ( ചക്കു) ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ പരാതിയിലാണ് നടപടി.
രണ്ട് മാസം മുൻപായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ഫേസ്ബുക്ക് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. . തുടർന്ന് സൗഹൃദം സ്ഥാപിക്കുകയായിരുന്നു. വീട്ടിലെത്തിയായിരുന്നു ജിജോ പീഡിപ്പിച്ചതെന്നാണ് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നത്.
സംഭവത്തിൽ പോക്‌സോ നിയമ പ്രകാരമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. കോവിഡ് പരിശോധനയ്‌ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments