NattuvarthaLatest News

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍റെ കൈയും വിരലുകളും തല്ലിയൊടിച്ചു

പെട്രോള്‍ വിലവര്‍ദ്ധനവില്‍ യൂപി എ സര്‍ക്കാറിന്റെ പങ്കിനെക്കുറിച്ച്‌ ഫേസ്ബുക്കില്‍ വിമര്‍ശിച്ചെഴുതിയതാണ് പ്രകോപന കാരണം

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിൽ ഡി വൈ എഫ് ഐ പ്രവർത്തകന്റെ കയ്യും വിരലുകളും കോൺഗ്രസ് പ്രവർത്തകർ തല്ലിയൊടിച്ചു. പെട്രോള്‍ വിലവര്‍ദ്ധനവില്‍ യൂപി എ സര്‍ക്കാറിന്റെ പങ്കിനെക്കുറിച്ച്‌ ഫേസ്ബുക്കില്‍ വിമര്‍ശിച്ചെഴുതിയ കുനംമൂച്ചിയില്‍ ഡിഫി പ്രവര്‍ത്തകനായ നിതിന്‍ വിന്‍സെന്റിന്റെ കൈയും വിരലുകളുമാണ് തല്ലിയൊടിച്ചത്.

യൂത്ത് കോണ്‍ഗ്രസ്സ് മണലൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് വിബിന്‍ ബാബുവിന്റെ നേതൃത്വത്തില്‍ ഉള്ള 10 ഓളം വരുന്ന യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരാണ് നിധിനെ ആക്രമിച്ചതെന്നാണ് ആരോപണം. പരിക്കേറ്റ നിതിൻ ചികിത്സയിലാണ്. പെട്രോൾ വിലവർദ്ധനവിനെതിരെ ഇന്ന് കേരളത്തിലും ഭരത് ബന്ദ് പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button